കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർഥികളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങി!! മെഡിക്കൽ കോളേജ് ഉടമയുടെ വീട്ടിൽ റെയ്ഡ്!!

പ്രവേശനത്തിനായി ഓരോ വിദ്യാർഥികളിൽ നിന്നും 50 ലക്ഷം രൂപ ഫീസായും കോഴയായും വാങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി

  • By Gowthamy
Google Oneindia Malayalam News

കണ്ണൂർ :കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഉടമ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

അഞ്ചരക്കണ്ടി കോളേജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ തങ്ങളിൽ നിന്ന് വാങ്ങിയ രേഖകളും പണവും തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

bribe

ഇതു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. കണ്ണൂർ ഡിവൈഎസ്പി പി സദാനന്ദന്റെ നിർദേശ പ്രകാരം വളപ്പട്ടണം എസ്ഐ ശ്രീജിത് കൊടിയേരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോളേജ് ഉടമ അന്വേഷണത്തേടി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

പ്രവേശനത്തിനായി ഓരോ വിദ്യാർഥികളിൽ നിന്നും 50 ലക്ഷം രൂപ ഫീസായും കോഴയായും വാങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ജബ്ബാർ ഹാജി ചെയർമാനായ പ്രസ്റ്റീജ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് ട്രസ്റ്റ് അംഗങ്ങൾ.

English summary
police raid at anjarakkandi medical collage owner's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X