അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അലമാരയില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മേശയില്‍ നിന്ന് മദ്യക്കുപ്പികള്‍, സിഗരറ്റ്, കോണ്ടം, കഞ്ചാവ് തൂക്കിവില്ക്കാനുള്ള ത്രാസ് എന്നിവയാണ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. സംസ്ഥാനത്തെ കോളജുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരി വില്പന നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് പൊലീസ് പരിശോധനയിലൂടെ പുറത്തുവരുന്നത്.
റെയ്ഡിനായി ഡാന്‍സാഫ് സംഘം ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിന് പിന്നില്‍ ആരാണ് എന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഒരു കോളജ് ഹോസ്റ്റലില്‍ നിന്നും ഇത്ര വലിയ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടുന്നത് ഇത് ആദ്യമായാണ്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് ഇന്നലെ രാത്രി 10.30 നാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പരിശോധന ആരംഭിച്ചത്. പരിശോധന പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. രണ്ടു ദിവസം മുന്‍പ് പ്രദേശത്ത് നിന്ന് ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. ഈ വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഹോളി ലക്ഷ്യമിട്ട് വന്‍ തോതില്‍ കഞ്ചാവ് ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
ഹോസ്റ്റലിലെ രണ്ടു മുറികളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസും പൊലീസ് പിടിച്ചെടുത്തു. ഇതിനു പുറമേ മേശപ്പുറത്ത് മദ്യക്കുപ്പികള്‍, കോണ്ടം എന്നിവയും ചിതറിക്കിടപ്പുണ്ടായിരുന്നു. പൊലീസ് എത്തിയതിന് പിന്നാലെ ഹോസ്റ്റലിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഹരിപ്പാട് സ്വദേശി ആദിത്യന്, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അഭിരാജ് കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയാണെന്നാണ് വിവരം. ഇരുവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
കഞ്ചാവിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ പണപ്പിരിവ് നടന്നതായും പൊലീസിന് വിവരം ലഭിച്ചു. പോളിടെക്നിക് പ്രവര്‍ത്തിക്കുന്ന എച്ച്എംടി ജംഗ്ഷ്നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications