രാജീവ് വധം: ഉദയഭാനുവിനെതിരേ കുരുക്ക് മുറുക്കി പോലീസ്... വീട്ടിലും ഓഫീസിലും റെയ്ഡ്
തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല ചെയ്യപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെതിരേ പോലീസ് കുരുക്ക് മുറുക്കുന്നു. കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനുവെന്ന് അന്വേഷണസംഘം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്.
വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോട്ടം... ഇപ്പോള്‍ താല്‍പ്പര്യം മകളോട്, അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം
വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു
കേസിന്റെ ഭാഗമായി പോലീസ് സംഘം ചൊവ്വാഴ്ച ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. ഭൂമിയിടപാടിന്റെ രേഖകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് രണ്ടിടങ്ങളിലും പരിശോധന നടത്തിയത്.
കൊലക്കുറ്റമാണ് ഉദയഭാനുവിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ചാലക്കുടി പരിയാരത്തു വച്ചു നടന്ന കൊലപാതകത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്കമാക്കിയിരുന്നു.