അനാശാസ്യം: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറുകളില്‍ റെയ്ഡ്
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറുകളും മസാജിംഗ് സെന്ററുകളിലും പൊലീസ് റെയ്ഡ്. ബ്യൂട്ടിപാര്‍ലറുകളും മസാജിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് അനാശാസ്യവും മനുഷ്യക്കടത്തും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് റെയ്ജ്. പലയിടത്തും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തായാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്.
അനാശാസ്യപ്രവര്‍ത്തനത്തിന്റെ ഇടപാടുകാരെയും ബ്യൂട്ടിപാര്‍ലര്‍ ഉടമകളെയും പൊലീസ് പിടികൂടി. കൊച്ചി മറൈന്‍ഡ്രൈവ്, പനമ്പള്ളി നഗര്‍, പത്മ എന്നിവിടങ്ങളിലായി പതിമൂന്ന് ബ്യൂട്ടിപാര്‍ലറുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ അഞ്ചിടത്ത് അനാശാസ്യം നടക്കുന്നാതായി കണ്ടെത്തി.

പിടിയിലായ ഇടനിലക്കാര്‍ക്കും ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ക്കുമെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് കുറ്റം ചുമത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഓണ്‍ലൈന്‍സ് പെണ്‍വാണിഭം നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് റെയ്‌ഡെന്ന് സൂചന.












Click it and Unblock the Notifications