ലക്ഷ്യ റെയ്ഡിനുശേഷം കാവ്യ 'മുങ്ങി'? താരം പോയത്...അടുപ്പമുള്ളവരോട് പറഞ്ഞത് ഇതാണ്!!
ഞായറാഴ്ച രാവിലെ മുതല്‍ താരത്തിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കവേ കേസില്‍ ആരോപണം നേരിടുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ എവിടെയാണെന്നാണ് പലരും അന്വേഷിക്കുന്നത്. അന്വേഷണസംഘം കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറിക്കാര്‍ഡ് ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ലക്ഷ്യയില്‍ നടന്ന റെയ്ഡിനു പിറകെയാണ് കാവ്യ അപ്രത്യക്ഷയായതെന്നാണ് സംശയം. താരം എവിടേക്കാണ് പോയതെന്ന് അടുത്ത ബന്ധമുള്ളവര്‍ക്കും അറിയില്ലെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാവ്യ എവിടെ ?
കാവ്യ എവിടെയാണെന്നാണ് സിനിമാ മേഖലയിലുള്ളവരും വളരെ അടുപ്പമുള്ളവരും പരസ്പരം ചോദിക്കുന്നത്. ലക്ഷ്യയില്‍ പോലീസ് നടത്തിയ റെയ്ഡിനു ശേഷമാണ് കാവ്യയെ കാണാതായതെന്നും സൂചനയുണ്ട്.

പുറത്തുപോയി
കൊച്ചി വെണ്ണലയിലെ വീട്ടില്‍ നിന്നും ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കാവ്യ മാതാപിതാക്കളോടൊപ്പം പുറത്തുപോയത്. ഇതിനു ശേഷം കാവ്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

മാറിനില്‍ക്കുന്നു ?
ലക്ഷ്യയില്‍ പോലീസ് നടത്തിയ റെയ്ഡാണ് കാവ്യ മാറിനില്‍ക്കാന്‍ കാരണമെന്നാണ് മംഗളം ചൂണ്ടിക്കാട്ടുന്നത്.

വിശ്വസ്തരോട് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ഒന്നിലും പങ്കില്ലെന്നാണ് കാവ്യ വളരെ അടുപ്പമുള്ളവരോട് പറഞ്ഞതത്രേ. വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ വന്നതോടെയാണ് കാവ്യ വിട്ടുനില്‍ക്കാന്‍ കാരണമെന്നും സൂചനയുണ്ട്.

അമ്മയെ ചോദ്യം ചെയ്‌തേക്കും
കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ അമ്മ ശ്യാമളയെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചില ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണിത്. കാവ്യയുടെ അമ്മയെ മാത്രമല്ല ദിലീപ്, നാദിര്‍ഷാ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യാനിടയുണ്ട്.

ജിന്‍സണിന്റെ രഹസ്യമൊഴി
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ സുനിലിന്റെ സഹ തടവുകാരനായ ജിന്‍സണിന്റെ രഹസ്യമൊഴി യില്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയെക്കുറിച്ചും പറയുന്നുണ്ട്. കാവ്യയുടെ കടയില്‍ ഏതൊ ഒരു സാധനം നല്‍കിയിട്ടുണ്ടെന്ന് സുനി പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നാണ് ജിന്‍സണ്‍ വെളിപ്പെടുത്തിയത്.

ദിലീപിനെതിരേ കുരുക്ക് മുറുകുന്നു
പള്‍സര്‍ സുനിയുനായി തനിക്ക് ഒരു ബന്ധവുമില്ലെന്നു ദിലീപ് നേരത്തേ പറഞ്ഞത് കള്ളമാണെന്ന നിഗമനത്തിലേക്കാണ് പോലീസ് ഇപ്പോള്‍ എത്തിച്ചേരുന്നത്. ദിലീപിന്റെ സിനിമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വന്ന സുനില്‍ സെല്‍ഫിയെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാത്രമല്ല, തന്റെ ഡ്രൈവര്‍ അപ്പുണ്ണിയുമായി സുനി ജയിലില്‍ വച്ചു സംസാരിക്കുന്നതിന്റെ ശബ്ദരേഖ എഡിറ്റ് ചെയ്താണ് ദിലീപ് അന്വേഷണസംഘത്തിന് നല്‍കിയതെന്നും തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications