എല്ലാം ശരിയാക്കുന്നവര്‍ പോലീസിനെ ശരിയാക്കിയില്ലെ? പരിസ്ഥിതി പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്?
കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരുടെ വീട് വളഞ്ഞ് അതിക്രമിച്ച് നടത്തിയ റെയ്ഡില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരിയുടെയും ആശയുടെയും വീട്ടിലാണ് റെയ്ഡ് നടന്നത്. രണ്ട് പേരും പരിസ്ഥിതി പ്രവര്‍ത്തകരാണ്.
പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമവും ആശയ സംവാദവും നടക്കുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടന്നത്. ചക്കരക്കല്‍ എസ്ഐയുടെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങളില്‍ പതിനാറോളം വരുന്ന പോലീസുകാര്‍ വീട് വളയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകരുടെ വീടായ 'നനവില്‍' എന്താണ് നടക്കുന്നതെന്നറിയാന്‍ എത്തിയതാണെന്ന് പറഞ്ഞ പോലീസ് കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെയാണ് പെരുമാറിയതെന്ന് ഹരിആശ ചക്കരക്കല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നെങ്കിലും വ്യക്തിപരമായ വിവരങ്ങളാണ് ഏറെയും ചോദിച്ചതെന്ന് ദമ്പതികള്‍ പറയുന്നു.
പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന ഹരിയെയും ആശയെയും മനപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും ഇതിന്റെ മറവില്‍ മാവോയിസ്റ്റെന്ന മുദ്രകുത്താനുള്ള നീക്കമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍ മുഴുവന്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന ഹരി-ആശ ദമ്പതികളെയോ നനവിനെ പറ്റിയോ ഇതുവരെ ആരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് സുഹൃത്തുക്കളും വ്യക്തമാക്കുന്നു. പോലീസിന്റെ അതിക്രമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications