കൊച്ചിയിലെ ഡാന്‍സ് സ്‌കൂളില്‍ കഞ്ചാവ് വേട്ട.. റീമയുടെ മാമാങ്കമല്ല
കൊച്ചി: കൊച്ചിയിലെ പ്രമുഖ ഡാന്‍സ് സ്‌കൂളില്‍ നിന്ന് കഞ്ചാവ് പിടിച്ച വാര്‍ത്ത വളരെ പെട്ടെന്നാണ് പരന്നത്. വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എല്ലാവരും ചോദിച്ചത് അത് 'മാമാങ്കം' ആണോ എന്നായിരുന്നു.
'മാമാങ്കം' ഡാന്‍സ് സ്‌കൂള്‍ ഏതെന്ന് അറിയില്ലേ... റീമ കല്ലിങ്കല്‍ തുടങ്ങിയ നൃത്ത വിദ്യാലയം. കൊച്ചി കൊക്കെയ്ന്‍ കേസില്‍ റീമയുടേയും ഭര്‍ത്താവ് ആഷിക് അബുവിന്റേയും പേര് വലിച്ചിഴച്ചത് വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു ഈ സംശയം.

എന്നാല്‍ കൊച്ചിയില്‍ കഞ്ചാവ് സൂക്ഷിച്ചതിന് റെയ്ഡ് ചെയ്യപ്പെട്ട നൃത്ത വിദ്യാലയം റീമ കല്ലിങ്കലിന്റേതല്ല. പനമ്പള്ളി നഗറിലെ താണ്ഡവ് സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒരു കിലോ ഗ്രാം കഞ്ചാവാണ് ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തത്.
ഇവിടെ കഞ്ചാവ് വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. ഡാന്‍സ് സ്‌കൂളിന്റെ ഉടമയായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് ഇവിടേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.












Click it and Unblock the Notifications