കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം, സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പോലീസ്. ഉന്നതതലയോഗത്തിലാണ് പോലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിക്കും, സ്ഥിതിഗതികൾ വിലയിരുത്താൻ വിവിധ വകുപ്പുകളോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍

ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിൽ ആശങ്കയുണ്ടെന്നാണ് പോലീസ് നിലപാട്. തിരക്കുളള സമയം ആയതിനാൽ ഭക്തരെ നിയന്ത്രിക്കുന്നതിന് മററു വഴികൾ കാണേണ്ടി വരും. മറ്റ് ക്രമീകരണങ്ങൾ നടത്താൻ സമയക്കുറവുണ്ടെന്നും പോലീസ് അറിയിച്ചു.

kovind

നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർദ്ധിപ്പിക്കാനാണ് തീരുമാനം. സന്നിധാനത്ത് ഹെലിപ്പാഡ് സജ്ജമാക്കാനുള്ള സാധ്യതകൾ ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കിൽ രാഷ്ട്രപതി നിലയ്ക്കലിലാകും ഹെലികോപ്റ്ററിൽ ഇറങ്ങുക.

സുരക്ഷാ ക്രമീകരണങ്ങളിൽ രാഷ്ട്രപതി ഭവന് സംതൃപ്തിയുണ്ടെങ്കിൽ മാത്രമെ ശബരിമല സന്ദർശനത്തിന് അന്തിമ തീയതി പ്രഖ്യാപിക്കു. രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മാധ്യമങ്ങൾക്കും നിയന്ത്രണം ഉണ്ടാകാനാണ് സാധ്യത.

English summary
Police raise security concerns about president's visit to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X