പണത്തിന് വേണ്ടിയോ? മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിയ്ക്കും
ചാലക്കുടി: കലാഭവന്‍ മണിയുടെ സ്വത്തുവകകളുടെ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിയ്ക്കുന്നു. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് മുഖ്യമായും അന്വേഷിയ്ക്കുന്നത്. മണിയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നു എന്ന തരത്തില്‍ ഭാര്യ നിമ്മി ഉള്‍പ്പടെയുള്ളവര്‍ വിവിധ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.
മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിയ്ക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം. മണി മരിച്ചതിന്റെ സമീപ ദിവസങ്ങളില്‍ കീടനാശിനികള്‍ വാങ്ങിയവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ചാലക്കുടിയിലെ നാല് കടകളില്‍ ക്‌ളോര്‍പൈറിഫോസ് വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. പാഡിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കീടനാശിനി കുപ്പികള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായത്. നിര്‍ണായകമായ വഴിത്തിരിവുകളിലൂടെ അന്വേഷണം മുന്നോട്ട് പോവുകയാണ്.












Click it and Unblock the Notifications