ദിലീപിനു കൂട്ടായി യുവ സംവിധായകനും ജയിലിലേക്ക്!! യുവനടനും കുരുക്കില്‍!! നിര്‍ണായക മൊഴി...
ഹോട്ടല്‍ ജീവനക്കാരി ജീന്‍പോളിനെതിരേ മൊഴി നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനു പിറകെ ന്യൂജനറേഷന്‍ സിനിമകള്‍ ഒരുക്കിയ യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലും ജയിലിലേക്ക്. ഹണി ബി ടൂവെന്ന സിനിമയില്‍ അഭിനയിച്ച യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും തനിക്കു പകരം ബോഡി ഡ്യൂപ്പിനെ ജീന്‍ സിനിമയില്‍ ഉപയോഗിച്ചെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ജീന്‍ പോള്‍ മാത്രമല്ല യുവനടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ മറ്റു രണ്ടു സാങ്കേതിക വിദഗ്ധര്‍ എന്നിരുടെ പേരുകളും പരാതിയിലുണ്ട്.

മോശം പെരുമാറ്റം
കൊച്ചിയിലെ പനങ്ങാടുള്ള റമദ ഹോട്ടലില്‍ വച്ചാണ് ജീന്‍ പോളും മറ്റു മൂന്നു പേരും തന്നോട് മോശമായി പെരുമാറിയതെന്നും ഭീഷണിപ്പെടുത്തിയതെന്നുമായിരുന്നു പുതുമുഖ നടിയുടെ പരാതിയിലുള്ളത്.

മൊഴിയെടുത്തു
റമദ ഹോട്ടലിലെത്തിയ പോലീസ് ഹോട്ടല്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ജീന്‍പോള്‍ ഇവിടെ വന്നിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായാണ് വിവരം.കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വിവരശേഖരണം നടത്തി
ഹോട്ടല്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതോടൊപ്പം പ്രാഥമിക വിവരശേഖരണവും പോലീസ് നടത്തി.

ചോദ്യം ചെയ്യും
കേസില്‍ ജീന്‍പോളിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണറാണ് ഇക്കാര്യമറിയിച്ചത്.

ജാമ്യാപേക്ഷ നല്‍കി
മുന്‍കൂര്‍ ജാമ്യം തേടി ജീന്‍പോള്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍
ഹണി ബീ 2യെന്ന സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ജീന്‍ പോളില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. ഈ സമയം ശ്രീനാഥ് ഭാസിയും മറ്റു രണ്ടു പേരും കൂടി അവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. വഞ്ചന, ലൈംഗികച്ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാലു പേര്‍ക്കെതിരേയും കേസെടുത്തത്.

അണിയറപ്രവര്‍ത്തര്‍ പറയുന്നത്
പരാതി നല്‍കിയ നടി സെക്കന്റുകള്‍ മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂവെന്നും ഇതിന്റെ പേരില്‍ 10 ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications