Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് കലാശക്കൊട്ടിലെ വൈരാഗ്യം; വെഞ്ഞാറമൂട് കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടികൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഷജിത്ത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. അതേസമയം ഉണ്ണി, അന്‍സാര്‍ എന്നിവര്‍ ഒളിവിലാണ്. അവരെ കണ്ടെത്തുന്നതിനായുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.

murder

Recommended Video

cmsvideo
    Pinarayi vijayan slaps congress in nh 66 issue

    ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കലാശകൊട്ടിനിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടന്ന പല ഇടങ്ങളിലായി നടന്ന അക്രമണങ്ങൡ ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    സംഭവത്തിന് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ വ്യാപകമായ അക്രമം നടക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യുഡിഎഫ്.

    കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്‌ഐആ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ആയുധങ്ങളുമായെത്തി ഇവരെ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+