കൊച്ചിയില്‍ യുവതി ആക്രമിക്കപ്പെട്ടു!! സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്!! പോലീസിനെതിരേ ഭര്‍ത്താവ്....
ജൂലൈ 28നാണ് സംഭവം നടന്നത്
കൊച്ചി: യുവതി ക്രൂരമായി അക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരേ ഭര്‍ത്താവ് രംഗത്ത്. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് പത്തനംതിട്ട സ്വദേശിയായ ഭര്‍ത്താവ് അഡ്വ പ്രശാന്ത് വി കുറുപ്പ് ആരോപിച്ചു. ഇതേ കുറിച്ച് പ്രശാന്ത് ഐജിക്ക് പരാതി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റെ ഭാഷ്യം
സംഭവത്തില്‍ യുവതിക്കു പരാതിയില്ലെന്നും അതിനാലാണ് കേസെടുക്കാത്തതെന്നുമാണ് പോലീസിന്റെ ഭാഷ്യമത്രേ. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് രംഗത്തു വന്നത്.

അക്രമികളെ സംരക്ഷിക്കുന്നു
അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് മരട് പോലീസിന്റേത്. യുവതിയുടെ ജീവന് അപകടത്തിലാണെന്നും പ്രശാന്ത് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്നത്
ജൂലൈ 28ന് രാത്രി 12 മണിക്കാണ് യുവതിയെ ഗുരുതര പരിക്കുകളോടെ വൈറ്റിലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ യുവതിയെ എത്തിച്ചയാള്‍ ഭര്‍ത്താവ് എന്ന കോളത്തിലാണ് അന്ന് ഒപ്പിട്ടത്.

സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായും ബലമായി മദ്യം കുടിപ്പിച്ചതിന്റെ സൂചനയായ കവിളുകളില്‍ ചതവും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മൊഴിയെടുത്തു
സംഭവത്തിനു ശേഷം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

പിരിഞ്ഞ് താമസിക്കുന്നു
പ്രശാന്തും പീഡനത്തിന് ഇരയായ യുവതിയും കഴിഞ്ഞ നാലു വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്.

ആക്രമിച്ചത് ഒപ്പമുള്ളവര്‍
ഒപ്പം താമസിക്കുന്നവരാണ് യുവതിയെ ആക്രമിച്ചതെന്നാണ് പ്രശാന്ത് സംശയിക്കുന്നത്. ഇതേക്കുറിച്ച് മരട് പോലീസിനെ അറിയിച്ചെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications