കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിൽ സഞ്ചരിച്ച സ്ത്രീകൾ പാട്ട്പാടിയത് കുറ്റമായി; വാണിമേലിൽ മൈലാഞ്ചി കല്യാണത്തിനെത്തിയവരെ അക്രമിച്ചവര്‍ക്കെതിരെ മാനഭംഗത്തിന് കേസ്

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം: കാറിൽ സഞ്ചരിച്ച സ്ത്രീകൾ പാട്ട്പാടിയത് കുറ്റമായി. വാണിമേലിൽ മൈലാഞ്ചി കല്യാണത്തിനെത്തിയവരെ അക്രമിച്ചവര്‍ക്കെതിരെ മാനഭംഗത്തിന് കേസ്. മൈലാഞ്ചി കല്യാണത്തിന് എത്തിയ സ്ത്രീകൾക്ക് നേരെ വയൽപ്പീടികയിൽ അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒരു സംഘം സ്ത്രീകൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി അതിക്രമം കാട്ടിയത്. പൂമുഖത്ത് നിന്ന് വാണിമേലിലെ വധുവിന്റെ വീട്ടിൽ എത്തി മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടെയായിരുന്നു സംഭവം.

marraig-

കാറിൽ സഞ്ചരിച്ച സ്ത്രീകൾ പാട്ട്പാടിയെന്നാരോപിച്ചായിരുന്നു അസമയത്ത് കാർ തടഞ്ഞത്. സ്ത്രീകളെ ശല്യം ചെയ്യുന്നതിനിടെ കാറിന് കേട് വരുത്തിയതായും പരാതിയുണ്ട്' .ഇതിനിടെ വിവരമറിഞ്ഞ് വിവാഹ വീട്ടിൽ നിന്ന് എത്തിയവരും കാർ തടഞ്ഞവരും തമ്മിൽ വാക്കേറ്റവം കൈയ്യാങ്കളിയും ഉണ്ടായി .

സ്ത്രീകളെ അപമാനിച്ചതിനും മാനഭംഗപ്പെടുത്തിയതിനുമാണ് വളയം പൊലീസ് 30 പേർക്കെതിരെ കേസെടുത്തത്, പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവരുടെ മൊഴി എടുക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ യൂത്ത് ലീഗ് നേതാവിനെ റോഡിൽ വെച്ച് ഒരു സംഘം ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കുകയുണ്ടായിരുന്നു

English summary
Police register case against 30 people as wedding party attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X