കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍മാറാട്ടം... വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ കെഎസ് യു പ്രസിഡന്റ് അഭിജിത്തിനെതിരെ പോലീസ് കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജപേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവത്തില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ പോലീസ് കേസ് എടുത്തു. പോത്തന്‍കോട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യാജ പേരില്‍ അഭിജിത്തിന് ട്രോളുകളുടെ പെരുമഴ! അഭി എംകെയ്ക്ക് യൂത്ത് ലീഗ് വക വീടെന്ന്...വ്യാജ പേരില്‍ അഭിജിത്തിന് ട്രോളുകളുടെ പെരുമഴ! അഭി എംകെയ്ക്ക് യൂത്ത് ലീഗ് വക വീടെന്ന്...

അഭിജിത്തിന്‍റേത് പിടിക്കപ്പെട്ട ആള്‍മാറാട്ടം മാത്രം;അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ലെന്ന് റിയാസ്അഭിജിത്തിന്‍റേത് പിടിക്കപ്പെട്ട ആള്‍മാറാട്ടം മാത്രം;അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ലെന്ന് റിയാസ്

അഭിജിത്തിനെ ഉത്തരംമുട്ടിച്ച ചോദ്യങ്ങൾ... വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി കുടുങ്ങിയ കെഎസ് യു നേതാവ്അഭിജിത്തിനെ ഉത്തരംമുട്ടിച്ച ചോദ്യങ്ങൾ... വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി കുടുങ്ങിയ കെഎസ് യു നേതാവ്

ആള്‍മാറാട്ടം, പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. പേരില്‍ ഉള്ള വ്യത്യാസം അത്ര ചെറുതല്ല എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍...

ഇനീഷ്യല്‍ പോലും മാറ്റി

ഇനീഷ്യല്‍ പോലും മാറ്റി

കെഎം അഭിജിത്ത് എന്നതിന് പകരം കെഎം അഭി എന്ന് പേര് നല്‍കി എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇനീഷ്യല്‍ കൂടി മാറ്റിയിട്ടായിരുന്നു പരിശോധനയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തത്. അഭി എംകെ എന്നാണ് രജിസ്റ്ററിലുള്ള പേര്. നല്‍കിയ രണ്ട് ഫോണ്‍ നമ്പറുകളും അഭിജിത്തിന്റേതല്ല.

ആള്‍മാറാട്ടം

ആള്‍മാറാട്ടം

ഗുരുതരമായ തെറ്റാണ് അഭിജിത്ത് ചെയ്തിട്ടുള്ളത് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പോലീസ് ആള്‍മാറാട്ടത്തിന് കേസ് എടുത്തിട്ടുണ്ട്. ഇത് കൂടാതെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

 പരാതി

പരാതി

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് അഭിജിത്തിനെതിരെ പരാതി നല്‍കിയത്. കെഎസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ മേല്‍വിലാസവും അഭിജിത്ത് താമസിക്കുന്ന വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പറും ആണ് കൊവിഡ് പരിശോധനയ്ക്കായി നല്‍കിയിരുന്നത്.

ക്ലെറിക്കല്‍ മിസ്‌റ്റേക്ക് ?

ക്ലെറിക്കല്‍ മിസ്‌റ്റേക്ക് ?

പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പറ്റിയ ക്ലെറിക്കല്‍ മിസ്റ്റേക്ക് ആകും എന്ന വാദമാണ് അഭിജിത്ത് ഇതില്‍ ഉയര്‍ത്തുന്നത്. താന്‍ അല്ല, സന്റെ സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണ് പേര് കൊടുത്തത് എന്നും അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. അങ്ങനെയെങ്കില്‍ പേരില്‍ ഇത്രയധികം വ്യത്യാസം എങ്ങനെ വരും എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

Recommended Video

cmsvideo
KM Abhijith gave fake name and address for covid 19 test | Oneindia Malayalam
പ്രതിപക്ഷ നേതാവിന്റെ പിന്തുണ

പ്രതിപക്ഷ നേതാവിന്റെ പിന്തുണ

വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ വിവാദത്തില്‍ അഭിജിത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഭിജിത്ത് ഇത് ബോധപൂര്‍വ്വം ചെയ്തതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. അഭിജിത്തിന് ഇതിന് ചില ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നും ആക്ഷേപമുണ്ട്.

English summary
Police register case against KSU State President KM Abhijith for covid testing by registering fake name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X