കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയപ്രസംഗം ശശികല ടീച്ചര്‍ക്ക് പണികൊടുത്തു... ജാമ്യം പോലും കിട്ടില്ല? എന്താണീ വകുപ്പ് 153 എ?

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ പി ശശികലയ്‌ക്കെതിരെ പോലീസ് കേസടുത്തിരിക്കുകയാണ്.

  • By Muralidharan
Google Oneindia Malayalam News

തുടര്‍ച്ചയായ വര്‍ഗീയ പ്രസംഗങ്ങള്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ക്ക് പണി കൊടുത്തു. മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ പി ശശികലയ്‌ക്കെതിരെ പോലീസ് കേസടുത്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍കോട് പോലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: 1979ല്‍ രാഷ്ട്രീയ പക തീര്‍ക്കാന്‍ മനേക ഗാന്ധി ആ നഗ്നചിത്രങ്ങള്‍ പുറത്ത് വിട്ടു... വരുണ്‍ ഗാന്ധിയെ കാലം തിരിഞ്ഞുകൊത്തുന്നു?

1091/2016 എന്ന നമ്പറിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വി എച്ച് പി നേതാവായ കെ പി ശശികല വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്ന വീഡിയോയും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഇവിടെയാരുമില്ലേ എന്ന് ആളുകള്‍ ചോദിച്ച് തുടങ്ങിയ ഘട്ടത്തിലാണ് ഈ കേസ് എന്നതും ശ്രദ്ധേയമാണ്.

വര്‍ഗീയ പ്രസംഗങ്ങള്‍ വേണ്ട

വര്‍ഗീയ പ്രസംഗങ്ങള്‍ വേണ്ട

തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള വി എച്ച് പി നേതാവാണ് ശശികല ടീച്ചര്‍ എന്ന് ആളുകള്‍ വിളിക്കുന്ന കെ പി ശശികല. ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുന്ന ആള്‍ എന്ന നിലയില്‍ ഇവര്‍ക്കെതിരെ പല ആരോപണങ്ങളും ഉണ്ട്.

കേസെടുത്തത് 153 എ പ്രകാരം

കേസെടുത്തത് 153 എ പ്രകാരം

ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ വകുപ്പ് പ്രകാരമാണ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. ഹോസ്ദുര്‍ഗ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങള്‍ എന്നാണ് പരാതിയില്‍ പറയുന്നത്.

എന്താണ് വകുപ്പ് 153 എ

എന്താണ് വകുപ്പ് 153 എ

സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഐ പി സി 153 എ വകുപ്പ്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം തെളിഞ്ഞാല്‍ ശശികല അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും എന്ന് ചുരുക്കം.

എന്താണീ പ്രസംഗങ്ങളില്‍ ഉള്ളത്

എന്താണീ പ്രസംഗങ്ങളില്‍ ഉള്ളത്

കെ പി ശശികലയുടെ തീപ്പൊരി പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് ശശികലയുടെ പ്രസംഗങ്ങളെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ഇദ്ദേഹമാണ് പരാതിക്കാരന്‍

ഇദ്ദേഹമാണ് പരാതിക്കാരന്‍

അഭിഭാഷകനായ ഷുക്കൂറാണ് കെ പി ശശികലയ്‌ക്കെതിരെ പരാതി നല്‍കിയത്. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍. കെ പി ശശികല മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്കാണ് ഷൂക്കൂര്‍ പരാതി നല്‍കിയത്. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകളും ഷുക്കൂര്‍ സമര്‍പ്പിച്ചിരുന്നു.

യു എ പി എ പ്രകാരം കേസ്

യു എ പി എ പ്രകാരം കേസ്

മതവിദ്വേഷ പ്രസംഗം നടത്തിയ ശംസുദ്ധീന്‍ പാലത്തിനെതിരെ അഡ്വ ഷുക്കൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഷംസുദ്ദീനെതിരെ യു എ പി എ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ശശികലയ്ക്കെതിരെ ഐ പി സി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇതിന് മുമ്പും കേസുകള്‍

ഇതിന് മുമ്പും കേസുകള്‍

നേരത്തെ മലപ്പുറം ജില്ലയേയും മുസ്ലീങ്ങളെയും ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് ഹിന്ദുത്വ പ്രചാരകനായ ഡോ എന്‍ ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു. അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോത്തുകല്ല് പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

 ശശികല വിവാദനായിക

ശശികല വിവാദനായിക

തീവ്രഹിന്ദുത്വ പ്രസംഗങ്ങള്‍ നടത്തി നേരത്തെ തന്നെ വിവാദ നായികയാണ് കെ പി ശശികല. അടുത്തിടെ ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗം തുടങ്ങിയവ സോഷ്യല്‍ മീഡിയയിലും വലിയ വിവാദമായിരുന്നു.

English summary
Police register case against KP Sasikala for alleged hate speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X