കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മാര്‍ച്ച് ബഹിഷ്കരിച്ച് കടകള്‍ അടച്ച 7 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Google Oneindia Malayalam News

കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമത്തെ അനകൂലീച്ച് ബിജെപി നടത്താനിരുന്ന വിശദീകരണ പരിപാടി ബഹിഷ്കരിച്ച് കടകളടച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്. പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കുറ്റ്യാടിയില്‍ ബിജെപിയുടെ ദേശ രക്ഷാ മര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിക്കും മുന്‍പ് തന്നെ സ്ഥലത്തെ വ്യാപാരികള്‍ കടച്ച് അടച്ച് പരിപാടി ബഹിഷ്കരിച്ചു. പ്രദേശവാസികളും പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

 bjppolice-

ഇതോടെ വിദ്വേഷ മുദ്രാവാക്യങ്ങളപമായി ബിജെപി പ്രവര്‍ത്തകര്‍ കൊടിയേന്തി പ്രകടനം നടത്തി. ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളേ, ഓര്‍മ്മയില്ലേ ഗുജറാത്ത് എന്നിങ്ങനെയുളള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളായിരുന്നു ജാഥയില്‍ പ്രവര്‍ത്തകര്‍ മുഴക്കിയത്. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മുദ്രാവാക്യം വിളിച്ചവരെ തള്ളി ബിജെപിയും രംഗത്തെത്തി. റാലിയില്‍ മുദ്രാവാക്യം വിളിച്ചത് നിയനത്രിക്കാനായില്ലെന്നും ആരാണ് മുദ്രാവാക്യം വിളിച്ചതെന്ന് പരിശോധിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എ​ടി രമേശ് പറഞ്ഞു.

English summary
Police register case against shop owners who boycott BJP's March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X