• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യാജ രേഖ ചമച്ച് പണം തട്ടിയെന്ന പരാതി; സിപിഎം വനിത നേതാവിനെതിരെ കേസെടുത്ത് പൊലീസ്

 • By News Desk

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മരിച്ചയാള്‍ ജിവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെന്ന പരാതിയില്‍ സിപിഎം വനിത നേതാവിനെതിരെ പൊലീസ് കേസെടുത്തു. പായംപഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്‌ന അശോകിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആരോപണ വിധേയയായിട്ടും ഇവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് ഉന്നതരാഷ്ട്രീയ പ്രവര്‍ത്തകരുമായി ബന്ധമുള്ളതിനിലാണ് ഇവരെ അറസ്റ്റ് ചെയ്യാത്തെന്നായിരുന്നു കോണ്‍ഗ്രസിന്റേയും ബിജെപിയും ആരോപിച്ചത്. ധനസമാഹരണം, വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വപ്‌നക്കെതിരെ കേസെടുത്തിരിക്കുന്നത്.

cmsvideo
  KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

  തളര്‍വാതം വന്ന് ഏഴ് വര്‍ഷമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസുവിന്റെ ബന്ധുക്കായിരുന്നു സ്വപ്‌ന അശോകിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് കൗസു മരണപ്പട്ടു. കൗസു മരണപ്പെട്ട വിവരം മക്കള്‍ മാര്‍ച്ച് 20ന് തന്നെ പായം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതിനിടെ കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

  കൗസു മരണപ്പെട്ടതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് കൂടിയായ സ്വപ്‌ന തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സംഭവത്തിന് പിന്നാലെ സ്വപ്നയെ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.എന്നാല്‍ പാര്‍ട്ടി ഇതുവരേയും ഇവര്‍ക്കെതിരെ യാതൊരു അച്ചടക്ക ലംഘന നടപടിയും സ്വീകരിച്ചിട്ടില്ല. ഒപ്പം സ്വപ്‌നക്കെതിരെ ആരോപണം ഉന്നയിച്ച കുടുംബത്തിന്റെ മേല്‍ പാര്‍ട്ടി സമ്മര്‍ദവും ചെലുത്തിയിരുന്നു.

  സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബാങ്കില്‍ നിന്നും സ്വപ്നയെ സസ്‌പെന്റ് ചെയ്തിരുന്നു. മന്ത്രി കെകെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമാണ് ആരോപണം വിധേയയായ സ്വപ്‌ന. സമാനമായ രീതിയില്‍ കുഞ്ഞിരാമന്‍ എന്നയാളുടെ പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്.

  വിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെവിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെ

   തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി

   ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ് ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്

  English summary
  Police Registered Case Against CPM Women Worker In Money Laundering at Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X