തൊണ്ണൂറുകാരിയായ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമർദ്ദനം.. വീഡിയോ പുറത്ത്.. കേസെടുത്ത് പോലീസ്
കണ്ണൂര്‍: പ്രായമായവരെ വീട്ടില്‍ നിന്നും പുറന്തള്ളുന്നതും മനുഷ്യത്വമില്ലാതെ കൈകാര്യം ചെയ്യുന്നതുമായ പ്രവണത കേരളത്തില്‍ കൂടി വരികയാണ്. വൃദ്ധരായ അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്നതിന്റെയും വീട്ടില്‍ പട്ടിണിക്കിടുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്ത് വരാറുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആയിക്കരയില്‍ നിന്നുമാണ് കണ്ണില്ലാത്ത ഒരു ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
തൊണ്ണൂറുകാരിയായ കല്യാണി എന്ന വൃദ്ധയ്ക്കാണ് ചെറുമകളില്‍ നിന്നും ക്രൂരമായ മര്‍ദനമേറ്റത്. അയല്‍ക്കാരനായ വ്യക്തി ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ചെറുമകള്‍ ദീപയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് മര്‍ദനമേറ്റ കല്യാണി. ഇവര്‍ മൂന്ന് പേരുമാണ് ഒരുമിച്ച് താമസിക്കുന്നത.് മൂന്ന് പേര്‍ക്കും മാനസിക പ്രശ്‌നങ്ങളുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദീപയ്‌ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.കല്യാണിയെ ദീപ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തടയാന്‍ ചെന്നവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയാണ് പതിവ്. മര്‍ദനമേറ്റ് വൃദ്ധയുടെ ശരീരം മുഴുവന്‍ പൊട്ടിയ നിലയില്‍ ആണ്. പോലീസും ആരോഗ്യ പ്രവര്‍ത്തകരുമെത്തി കല്യാണിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ദീപയേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ജാനകിയേയും അമ്മ കല്യാണിയേയും സന്നദ്ധ സംഘടനയായ അത്താണി ഏറ്റെടുത്തിരിക്കുകയാണ്.
കല്യാണിയെ ദീപ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ












Click it and Unblock the Notifications