Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ കാമുകനെതിരേ കേസ്... ചുമത്തിയത് ലൈംഗിക പീഡനക്കുറ്റം, കാരണം ആ സന്ദേശങ്ങള്‍

2017 ഓഗസ്റ്റ് 24നാണ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

കൊല്ലം: സ്‌കൂള്‍ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ കേസെടുത്തു. ലൈംഗിക പീഡന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗമാണ് കേസെടുക്കാന്‍ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയത്.

യുവതി ആത്മഹത്യ ചെയ്തിട്ട് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

ആത്മഹത്യ ചെയ്തത്

ആത്മഹത്യ ചെയ്തത്

നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ കാവ്യ ലാലാണ് (24) ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 2017 ഓഗസ്റ്റ് 24നാണ് കാവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാമുകന്‍ ചതിച്ചു

കാമുകന്‍ ചതിച്ചു

അബിന്‍ എന്ന യുവാവുമായി കാവ്യ ആറു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം അബിന്‍ ഒഴിവാക്കിയതാണ് കാവ്യയുടെ ആത്മഹത്യക്കു കാരണമെന്ന് അമ്മ ആരോപിച്ചിരുന്നു.

വാട്‌സപ്പ് സന്ദേശങ്ങള്‍

വാട്‌സപ്പ് സന്ദേശങ്ങള്‍

കാവ്യയുടെ വാട്‌സപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അബിനെതിരേ പോലീസ് ലൈംഗിക കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

ലൈംഗികമായി ചൂഷണം ചെയ്തു

ലൈംഗികമായി ചൂഷണം ചെയ്തു

ലൈംഗികമായി ചൂഷണം ചെയ്തശേഷമാണ് തന്നെ അബിന്‍ ഉപേക്ഷിക്കുന്നതെന്ന കാര്യം ബന്ധുക്കളെ അറിയിക്കുമെന്ന് കാവ്യയുടെ വാട്‌സപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

വീട്ടില്‍ വച്ചും പീഡിപ്പിച്ചു

വീട്ടില്‍ വച്ചും പീഡിപ്പിച്ചു

കൂട്ടിക്കടയിലുള്ള അബിന്റെ വീട്ടില്‍ വച്ചും തന്നെ പീഡിപ്പിച്ചതായി കാവ്യയുടെ സന്ദേശത്തിലുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് ലൈംഗിക പീഡനക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

 376ാം വകുപ്പ്

376ാം വകുപ്പ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് 376ാം വകുപ്പ് പ്രകാരമാണ് അബിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അബിന്‍ നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഈ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+