കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അൻവറിനെ വധിക്കാൻ ഗൂഢാലോചന: ആര്യാടൻ ഷൌക്കത്തിനെതിരെ കേസ്, മൂന്ന് പേർ കസ്റ്റഡിയിൽ!!

Google Oneindia Malayalam News

മലപ്പുറം: പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആർഎസ്എസ് പ്രവർത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ് എന്നിവരെയാണ് കണ്ണൂർ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. എംഎൽഎയുടെ പരാതി പ്രകാരം കോൺഗ്രസ് നേതാവ് ആര്യാടൻ ഷൌക്കത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ മലപ്പുറത്ത് വെച്ച് നാട്ടുകാരുടെ പരാതിയെത്തുടർന്ന് കരുതൽ തടങ്കലിൽ വെച്ച ഇവരെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.

 ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

 മൂന്ന് പേർ കസ്റ്റഡിയിൽ

മൂന്ന് പേർ കസ്റ്റഡിയിൽ

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി നിലമ്പൂർ എംഎൽഎ പിവി അൻവർ പരാതി നൽകിയതോടെ പൂക്കോട്ടൂംപാടം പോലീസ് കേസെടുത്തിട്ടുണ്ട്. ആര്യാടൻ ഷൌക്കത്തിന് പുറമേ പൂക്കോട്ടുംപാടം റീഗൽ എസ്റ്റേറ്റ് ഉടമ ജയ മുരുകേശ്, ഭർത്താവ് മുരുകേശ് സുരേന്ദ്രൻ എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതോടെ പൂക്കോട്ടുംപാടം പോലീസ് പഴയങ്ങാടിയിലെത്തി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. അൻവറിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പഴയങ്ങാടി പോലീസ് കസ്റ്റഡിലിയിലെടുത്തവരെ മലപ്പുറത്തേക്ക് എത്തിക്കും. പയ്യന്നൂരിൽ സിപിഎം നേതാവ് ധൻരാജിനെ വധിച്ച കേസിലെ പ്രതിയാണ് പോലീസ് കസ്റ്റഡിയിലുള്ള വിപിൻ.

 മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി നിലമ്പൂർ ചൂണ്ടിക്കാണിച്ച് എംഎൽഎ പിവി അൻവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പൂക്കോട്ടുംപാടം റീഗൽ എസ്റ്റേറ്റ് ഉടമ ജയ മുരുകേശ്, ഭർത്താവ് മുരുകേശ് സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൌക്കത്ത് എന്നിവർക്കെതിരെയാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയിട്ടുള്ളത്. മൂർഖൻ ഷഫറുദ്ദീൻ, ഷാജഹാൻ പായിമ്പാടം എന്നിവർക്കെതിരെയും പരാതി നൽകിയിരുന്നു. തന്നെ അപായപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തി കണ്ണൂരിൽ നിന്ന് ഗുണ്ടകളെ എത്തിച്ചെന്നാണ് എംഎൽഎയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പിവി അൻവർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടക്കം തർക്കത്തിൽ നിന്ന്

തുടക്കം തർക്കത്തിൽ നിന്ന്


പൂക്കോട്ടുംപാടത്തുള്ള റീഗൽ എസ്റ്റേറ്റ് പ്രശ്നത്തിൽ ഓഹരി ഉടമയുടെ പരാതിപ്രകാരം ഇടപെട്ടിരുന്നുവെന്നും ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് എംഎൽഎ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എസ്റ്റേറ്റ് ഉടമകളായ ജയ മുരുകേഷ്, ഭർത്താവ് മുരുകേശ് സുരേഷ് എന്നിവർക്ക് പുറമേ ആര്യാടൻ ഷൌക്കത്തും തനിക്കെതിരെ ആക്ഷേപങ്ങളും വ്യാജ പരാതികളും ഉന്നയിച്ചെന്നും പരാതിയിൽ എംഎൽഎ പറയുന്നുണ്ട്.

Recommended Video

cmsvideo
'PV Anwar MLA Tries To Encroach Land' | Oneindia Malayalam
എസ്റ്റേറ്റിൽ താമസിപ്പിച്ചു

എസ്റ്റേറ്റിൽ താമസിപ്പിച്ചു

പയ്യന്നൂരിൽ സിപിഎം നേതാവ് ധൻരാജിനെ വധിച്ച കേസിലെ പ്രതിയായ വിപിൻ ഉൾപ്പെടെ കണ്ണൂരിൽ നിന്നുള്ള കുറ്റവാളികളെ എസ്റ്റേറ്റിൽ കൊണ്ടുവന്ന് താമസിപ്പിച്ചെന്നും പിവി അൻവർ പരാതിയിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ കണ്ണൂരിൽ നിന്ന് മലപ്പുറത്തെ എസ്റ്റേറ്റിലേക്ക് ആളുകൾ ജോലിയ്ക്കായി വന്നതിലും ദുരുഹതയുണ്ട്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പോലീസ് ഇവരെ കരുതൽ തടങ്കലിൽ വെച്ച് പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

 ആക്രമത്തിന് പദ്ധതിയെന്ന്?

ആക്രമത്തിന് പദ്ധതിയെന്ന്?


എസ്റ്റേറ്റ് മേഖലയിൽ സംഘർഷം ഉണ്ടാകുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ താനും അവിടെയെത്തുമെന്നും അപ്പോൾ ആക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്നും എംഎൽഎ പറയുന്നു. എന്നാൽ ആര്യാടൻ ഷൌക്കത്ത് ഉൾപ്പെടെയുള്ളവർ പിവി അൻവറിന്റെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം പ്രതികളിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിയാതെ വിട്ടയച്ചതിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.

English summary
Police registers case aginst Aryadan Shoukath over PV Anvar MLA's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X