യാചകനും മൂകനുമായി വന്ന് മോഷണം: കള്ളനെ തിരിച്ചറിഞ്ഞു, പോലീസ് ഫോട്ടോ പുറത്തുവിട്ടു!!

മലപ്പുറം: യാചകനും മൂകനുമായി വന്ന് മോഷണം നടത്തുന്ന കള്ളനെ തിരിച്ചറിഞ്ഞു, പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. തിരൂര്‍ പാന്‍ബസാര്‍ പോസ്റ്റോഫീസില്‍ നിന്നും നാലുലക്ഷം രൂപ കവര്‍ന്നകേസിലെ പ്രതികൂടിയാണ് ഇയാള്‍. പ്രതിയുടെ ഫോട്ടോ തിരൂര്‍ പോലീസാണ് പുറത്തുവിട്ടത്. പേരും മേല്‍വിലാസവും ലഭ്യമായിട്ടില്ല. സമാന കേസുകളില്‍ പോലീസ് ഇയാളെ അന്വേഷിക്കുകയാണ്. മൂകനാണെന്ന ഭാവത്തില്‍ വന്ന് സഹായം ചോദിച്ചാണ് കോട്ടക്കല്‍, മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയത്.

പോസ്റ്റോ ഫീസില്‍ യാചകനായാണ് എത്തിയത് സിസിടിസി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരൂരിലെ കവര്‍ച്ചയില്‍ ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇയാളെ കണ്ടെത്തുന്നവര്‍ തിരൂര്‍ പോലീസ് സ്റ്റേഷനിലോ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

accusedmalappuram-

തിരൂര്‍ പാന്‍ബസാര്‍ പ്രാ സ്റ്റോഫീസില്‍ പട്ടാപകലാണ് കവര്‍ച്ച നടന്നത്. നാലു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെ സഹായമഭ്യര്‍ത്ഥിച്ചു വന്ന ആളാണ് പണം കവര്‍ച്ച നടത്തിയത്.ഇയാള്‍ക്ക് ചില്ലറ കൊടുക്കാന്‍ പോസ്റ്റ് മി ട്രസ്എഴുന്നേറ്റു പോയപ്പോള്‍ ഈ തക്കത്തില്‍ പണം കവരുകയായിരുന്നുവെന്നാണ് പരാതി.രണ്ടായിരത്തിന്റെ നോട്ടുകളാണ് നഷ്ടപ്പെട്ടത്. പോസ്റ്റോ ഫീസിലെ ഡിപ്പോസിറ്റില്‍ വിതരണം ചെയ്യാന്‍ വെച്ച തുകയായിരുന്നു. പോസ്റ്റ് മിസ്ട്രസ് ഭാര്‍ഗ്ഗവിയും ഒരു ജീവനക്കാരനും മാത്രമേ പോസ്റ്റോഫീസിലുള്ളൂ. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+