കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നുവെങ്കില്‍ മുരുകന്‍ മരിക്കില്ലായിരുന്നു; മെഡിക്കല്‍ കോളേജിന് വീഴ്ച

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പോലീസ് റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തിലെ അന്വേഷണവുമായി ഡോക്ടര്‍മാര്‍ സഹകരിച്ചിരുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വെന്റിലേറ്ററുകളുടെ കണക്ക് നല്‍കുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നു. മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

doctors

വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും നല്‍കിയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മെഡിക്കല്‍ കോളേജിനെ പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആറാം തീയതി രാത്രി പന്തരണ്ടരയോടെയാണ് വാഹനാപകടത്തില്‍ പരുക്കേറ്റ മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ദിലീപ് ഒന്നാം പ്രതിയായേക്കും: ഇപ്പോള്‍ കുറച്ച് റിലാക്‌സേഷനുണ്ടെന്ന് ദിലീപ് ഓണ്‍ലൈനിന്റെ പരിഹാസംദിലീപ് ഒന്നാം പ്രതിയായേക്കും: ഇപ്പോള്‍ കുറച്ച് റിലാക്‌സേഷനുണ്ടെന്ന് ദിലീപ് ഓണ്‍ലൈനിന്റെ പരിഹാസം

ആശുപത്രിയിലെത്തിച്ച മുരുകനെ പിജി ഡോക്ടറാണ് ആദ്യം നോക്കിയതെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കത്തക്ക വിധം ഗുരുതരാവസ്ഥയിലായിരുന്ന മുരുകനെ വെന്റിലേറ്ററില്‍ പ്രവേശിക്കാനോ മറ്റ് ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നു മണിവരെ ചികിത്സ നല്‍കാതെ ഇട്ടിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

ഇതിനെ തുടര്‍ന്നാണ് മുരുകനെ കൊണ്ടുവന്നവര്‍ തന്നെ അദ്ദേഹത്തെയും കൊണ്ട് അവിടെ നിന്ന് പോയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മുരുകനെ ചികിത്സിക്കാന്‍ പിജി ഡോക്ടറെ അയച്ചത് ആശുപത്രിയുടെ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ വെന്റിലേറ്റര്‍ ഇല്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കാമായിരുന്നിട്ടും ചികിത്സ നല്‍കാത്തതും വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെന്റിലേറ്ററുകള്‍ ഒഴിവില്ലെന്ന് പറയുന്ന ആശുപത്രി അധികൃതര്‍ എന്നാല്‍ വെന്റിലേറ്ററുകളുടെ കണക്ക് നല്‍കാനോ അത് ആരൊക്കെ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കാനോ തയ്യാറാകുന്നില്ലെന്നും പോലീസ് പറയുന്നു.

English summary
police report against medical collage on murukan\'s death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X