കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ കാണാത്ത പലതും കൊച്ചിയിൽ! പുതുവത്സര രാവിൽ വമ്പൻ പാർട്ടികൾ, ലഹരി ഒഴുകും... ഒൻപത് കേന്ദ്രങ്ങൾ..

പുതുവത്സര പാർട്ടികളിൽ വിറ്റഴിക്കാനായി എത്തിച്ച മയക്കുമരുന്നുകളുമായി രണ്ടുപേരെ കൊച്ചിയിൽ നിന്നും കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇത്തവണ കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളിൽ വീര്യംകൂടിയ ലഹരിമരുന്നൊഴുകുമെന്ന് പോലീസ് റിപ്പോർട്ട്. മയക്കുമരുന്ന് ആംപ്യൂളുകൾ, നൈട്രോ സെപാം ഗുളികകൾ, എൽഎസ്ഡി തുടങ്ങിയ ലഹരി മരുന്നുകളാണ് കൊച്ചിയിലെത്തുന്നത്. നഗരം കേന്ദ്രീകരിച്ച് രഹസ്യ റേവ് പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.

'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി...'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി...

ജിഷയെ കടിച്ചപ്പോൾ പറ്റിപ്പിടിച്ച ഉമിനീർ, കൈയിലെ മുറിവ്, വീട്ടിലെ മണ്ണും രക്തക്കറയും തെളിവുകൾ... ജിഷയെ കടിച്ചപ്പോൾ പറ്റിപ്പിടിച്ച ഉമിനീർ, കൈയിലെ മുറിവ്, വീട്ടിലെ മണ്ണും രക്തക്കറയും തെളിവുകൾ...

പുതുവത്സര പാർട്ടികളിൽ വിറ്റഴിക്കാനായി എത്തിച്ച മയക്കുമരുന്നുകളുമായി രണ്ടുപേരെ കൊച്ചിയിൽ നിന്നും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. രഹസ്യനീക്കത്തിലൂടെയായിരുന്നു കന്യാകുമാരി സ്വദേശികളായ രണ്ടുപേരെയും പോലീസ് പിടികൂടിയത്. പുതുവത്സരം പ്രമാണിച്ച് കൊച്ചിയിൽ വമ്പൻ പാർട്ടികൾക്ക് കോപ്പുകൂട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഒൻപത് കേന്ദ്രങ്ങൾ...

ഒൻപത് കേന്ദ്രങ്ങൾ...

കൊച്ചിയിലെ ഒൻപത് കേന്ദ്രങ്ങളിൽ രഹസ്യ റേവ് പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വൻകിട ഹോട്ടലുകളിലും ഫ്ലാറ്റുകളിലുമാണ് ലഹരി പൂക്കുന്ന വമ്പൻ പാർട്ടികൾ അരങ്ങേറുന്നത്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ ലഹരി കടത്തുകാരാണ് കൊച്ചിയിൽ പാർട്ടികൾ സംഘടിപ്പിക്കുന്നത്.

പുതിയ സങ്കേതം...

പുതിയ സങ്കേതം...

സ്ഥിരമായി റേവ് പാർട്ടികൾ അരങ്ങേറിയുന്ന ഗോവയിലും ബെംഗളൂരുവിലും ഇത്തവണ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ലഹരി മാഫിയകളെ കൊച്ചിയിലേക്ക് അടുപ്പിക്കാനുള്ള കാരണം. രഹസ്യ റേവ് പാർട്ടികളിൽ പങ്കെടുക്കാൻ പതിനായിരം രൂപ മുതലാണ് ഈടാക്കുന്നത്.

ബുക്കിംഗും...

ബുക്കിംഗും...

രണ്ടുദിവസത്തെ പാർട്ടിയിൽ പങ്കെടുക്കാൻ പലനിരക്കിലുള്ള പാക്കേജുകളും ലഭ്യമാണ്. ലഹരിമരുന്ന് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ പാക്കേജുകളിൽ ലഭിക്കും. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പാർട്ടികളിലേക്കുള്ള ഉപയോക്താക്കളെ കണ്ടെത്തുന്നത്. ഇതിനോടകം നിരവധിപേർ പാർട്ടിയിൽ പങ്കെടുക്കാൻ പണമടച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

നിരീക്ഷണം...

നിരീക്ഷണം...

ലഹരി ഉപയോക്താക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കയറിപ്പറ്റിയാണ് പോലീസ് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്. ബ്യൂപ്രിനോർഫിൻ ആംപ്യൂൾ അടക്കമുള്ള ലഹരിമരുന്നുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെത്തിക്കുന്നത്. പുതുവത്സരം പ്രമാണിച്ച് കൊച്ചി നഗരത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ലഹരിമരുന്ന് വേട്ടയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

English summary
police report;kochi will be the destination for new year rave party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X