കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടേത് നരഹത്യ; ചെയ്തത് എല്ലാം അറിഞ്ഞിട്ട്, മുരുകന്റെ മരണത്തില്‍ കുടുങ്ങും

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിക്കൂട്ടിലാക്കി പോലീസിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരുക്കുന്നത്.


ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ മുരകനെ സഹായിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോട്ടില്‍ പോലീസ് ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

നരഹത്യയ്ക്ക് കേസെടുക്കാം

നരഹത്യയ്ക്ക് കേസെടുക്കാം

മുരുകന്‍ മരിച്ച സംഭത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിന് വീഴ സംഭവിച്ചതായും ഇതില്‍ വ്യക്തമാക്കുന്നു.

അറിഞ്ഞിട്ടും തയ്യാറായില്ല

അറിഞ്ഞിട്ടും തയ്യാറായില്ല

ചികിത്സ നല്‍കിയില്ലെങ്കില്‍ മുരുകന്‍ മരിക്കുമെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്‌സ നല്‍കാന്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജീവന്‍ രക്ഷിക്കാനാവശ്യമായ വിദഗ്ധ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പറയുന്നു.

വിദഗ്‌ധോപദേശം

വിദഗ്‌ധോപദേശം

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പ് ചുമത്താന്‍ കഴിയുമോ അതൊക്കെ ചുമത്താനാണ് പോലീസ് ആലോചിക്കുന്നത്. ഇതിനായി വിദഗ്ധ ഉപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വഷണം അവസാനിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലും

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലും

കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലും സംഭവത്തില്‍ ആശുപത്രിക്ക്് ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഗുരുതരപിഴവ്

ഗുരുതരപിഴവ്

വെന്റിലേറ്്‌റര്‍ ഒഴിവുണ്ടായിട്ടും നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിജി വിദ്യാര്‍ഥി മുരുകനെ ചികിത്സിച്ചതും ഗുരുതര വീഴ്ചയായി പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നതും വീഴ്ചയാണെന്ന് പോലീസ് പറയുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല

അന്വേഷണവുമായി സഹകരിക്കുന്നില്ല

ഡോക്ടര്‍മാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറയുന്ന ആശുപത്രി അധികൃതര്‍ എന്നാല്‍ വെന്റിലേറ്ററുകളുടെ കണക്ക് നല്‍കാനോ അത് ഉപയോഗിച്ചവരെ കുറിച്ച് വ്യക്തമാക്കാനോ തയ്യാറാകുന്നില്ലെന്നും പോലീസ്.

ഓഗസ്റ്റ് ആറിന്

ഓഗസ്റ്റ് ആറിന്

ഓഗസ്റ്റ് ആറിനാണ് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. പല ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മുരുകന് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പരസ്മായി മാപ്പ് പറഞ്ഞിരുന്നു.


English summary
police report to high court on murukan s death,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X