ഒന്നരമാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം: ദമ്പതികള്‍ പോലീസ് പിടിയില്‍
തൃശ്ശൂര്‍: ജനറല്‍ ആശുപത്രിയില്‍ നിന്നും തട്ടികൊണ്ടു പോയ ഒന്നരമാസം പ്രായമായ കുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് കണ്ടെത്തി.സംഭവത്തില്‍ കന്യാകുമാരി സ്വദേശികളായ യുവതിയെയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്തു.
പ്രജിത-ജിന്റോ ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടികൊണ്ട് പോയത്. പനി ബാധിച്ച കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു ഇവിടെ വെച്ചാണ് ഈശ്വരി എന്ന സ്ത്രീയെ കണ്ടത്. ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത കാരണം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് നിര്‍ദേശിച്ചു. ബസ്സിന് പണമില്ലാതെ വിഷമിച്ച പ്രജിതയ്ക്ക് പണം നല്‍കാമെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രിയിലേക്ക് കൂടെ വരുകയായിരുന്നു.

ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കാന്‍ കുഞ്ഞിനെ ഈശ്വരിയുടെ കയ്യില്‍ ഏല്‍പ്പിച്ച് പ്രജിത തിരികെ വരുമ്പോഴേക്കും യുവതി കടന്നു കളഞ്ഞു. ആശുപത്രിയിലുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ച് അന്വേഷണം ആരംഭിച്ചു.
യുവതിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താമസസ്ഥലവും ഭര്‍ത്താവിനെയും പിടികൂടി. കുട്ടിയെ തട്ടിയെടുത്ത് കടന്നു കളയാനാണ് ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍ പനി മൂലം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ യുവതി നിര്‍ബന്ധിതയാകുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെ യുവതിയെ പള്ളിക്കരയിലെ ആശുപത്രിയില്‍ നിന്നും പിടികൂടി. മോഷണ കുറ്റത്തിന് ഇവരെ നേരത്തെയും പോലിസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications