കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വയസുകാരൻ ഒറ്റയ്ക്ക് നാടു കാണാനിറങ്ങി!! മണിക്കൂറുകളോളം നഗരത്തിൽ ഒറ്റപ്പെട്ടു, ഒടുവിൽ...

അച്ഛനമ്മമാർ ജോലിക്ക് പോയ തക്കത്തിനാണ് കുഞ്ഞ് പുറത്ത് കടന്നത്. മണിക്കൂറുകളോളം കുഞ്ഞ് പെരുമ്പാവൂർ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

പെരുമ്പാവൂർ: അച്ഛനമ്മമാർ ജോലിക്കു പോയ തക്കത്തിന് നാടുകാണാനിറങ്ങിയ നാലു വയസുകാരൻ മണിക്കൂറുകളോളം നഗരത്തിൽ അലഞ്ഞ് നടന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ മകനായ നാലുവയസുകാരൻ ഷെമീലാണ് ഒറ്റയ്ക്ക് നാടുകാണാനിറങ്ങി ഒറ്റപ്പെട്ട് പോയത്. പെരുമ്പാവൂരിലാണ് സംഭവം. ഒടുവിൽ പോലീസ് കുട്ടിയുടെ സഹായത്തിനെത്തുകയായിരുന്നു.

<strong>ഒടുവിൽ കോൺഗ്രസ് മലക്കം മറിഞ്ഞു!! അൻവർ എംഎൽഎയ്ക്ക് പിന്തുണ, വിശദീകരണത്തിന് അവസരം നൽകണം!!</strong>ഒടുവിൽ കോൺഗ്രസ് മലക്കം മറിഞ്ഞു!! അൻവർ എംഎൽഎയ്ക്ക് പിന്തുണ, വിശദീകരണത്തിന് അവസരം നൽകണം!!

കുട്ടിയുടെ ബന്ധുക്കളെ അന്വേഷിച്ച് പോലീസ് ഏറെ അലഞ്ഞു. ഒടുവിൽ കുട്ടി ഒരു ബന്ധുവിനെ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. അലഞ്ഞു തിരിഞ്ഞ് നടന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

ഒറ്റയ്ക്ക് നാടുകാണാനിറങ്ങി

ഒറ്റയ്ക്ക് നാടുകാണാനിറങ്ങി

അച്ഛനമ്മമാർ ജോലിക്ക് പോയ തക്കത്തിനാണ് കുഞ്ഞ് പുറത്ത് കടന്നത്. മണിക്കൂറുകളോളം കുഞ്ഞ് പെരുമ്പാവൂർ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു.

ബിഹാർ സ്വദേശി

ബിഹാർ സ്വദേശി

ബിഹാർ സ്വദേശികളായ സെയ്ഫുൾ, റെജീന ദമ്പതികളുടെ മകനാണ് നാല് വയസുകാരനായ ഷെമീൽ. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് സെയ്ഫുള്ളും റെജീനയും.

മൂന്നു ദിവസം മുമ്പ്

മൂന്നു ദിവസം മുമ്പ്

മൂന്നു ദിവസം മുമ്പാണ് ഇവർ ബിഹാറിൽ നിന്ന് ജോലിക്കായി പെരുമ്പാവൂരിൽ എത്തിയത്. ഷെമീലിന് ഒരു അനുജനും കൂടിയുണ്ട്.

പോലീസിൽ ഏൽപ്പിച്ചത്

പോലീസിൽ ഏൽപ്പിച്ചത്

നഗരത്തിൽ മണിക്കൂറുകളായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഷെമീലിനെ കണ്ട് സംശയം തോന്നിയ നാട്ടുകാരായിരുന്നു പോലീസിനെ വിവരം അറിയിച്ചത്.

ഒന്നുമറിയാതെ

ഒന്നുമറിയാതെ

പോലീസെത്തി വീട്ടുകാരെ കുറിച്ചും താമസിക്കുന്ന സ്ഥലത്തെ കുറിച്ചും ചോദിച്ചപ്പോൾ ഒന്നുമറിയാതെ പകച്ച് നിൽക്കുകയായിരുന്നു കുഞ്ഞ്. തുടർന്ന് പോലീസ് കുഞ്ഞുമായി പെരുമ്പാവൂർ നഗരത്തിലുടനീളം നടന്നു.

ഇതര സംസ്ഥാനക്കാരുടെ അടുത്തേക്ക്

ഇതര സംസ്ഥാനക്കാരുടെ അടുത്തേക്ക്

നഗരത്തിൽ തിരഞ്ഞിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് പോലീസ് കുഞ്ഞുമായി ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്ത് എത്തി. മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനായത്.

ഉദ്വേഗത്തിന് വിരാമമായത്

ഉദ്വേഗത്തിന് വിരാമമായത്

കുട്ടിയുമായി തിരിച്ച് പോകാൻ ഒരുങങുമ്പോൾ ഒരു ബന്ധുവിനെ കുട്ടി തിരിച്ചറിഞ്ഞതാണ് നിർണയകമായത്. ഇതോടെ പോലീസ് കുട്ടിയെ ബന്ധുവിനെ ഏൽപ്പിക്കുകയായിരുന്നു.

English summary
police rescued misguided four year old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X