Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന്‌ സംഘത്തിന്റെ കൈയ്യില്‍ പതിനാറുകാരി... കൊച്ചിയെ ഞെട്ടിച്ച പീഡന കഥ

കൊച്ചി: കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കൊച്ചി വലുതായപ്പോള്‍ ക്രിമിനല്‍ സംഘങ്ങളും വളര്‍ന്നു. മയക്കുമരുന്നും പീഡനങ്ങളും പെരുകി.

മയക്കുമരുന്ന് സംഘത്തില്‍ നിന്ന് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ പോലീസ് രക്ഷിച്ചെടുത്തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടി എങ്ങനെയാണ് ഈ സംഘത്തിന്റെ കൈയ്യില്‍ പെട്ടതെന്ന് വ്യക്തമല്ല. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സ്‌പൈഡര്‍ പോലീസിന് തോന്നിയ ഒരു സംശയമാണ് ഒമ്പതാം ക്ലാസ്സുകാരിയെ രക്ഷിച്ചത്.

ഗുണ്ടാ സംഘം

ഗുണ്ടാ സംഘം

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഭായി നസീറിന്റെ സംഘാംഗങ്ങളാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്. ഈ പേര് പറഞ്ഞ് ഇവര്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആലുവയില്‍

ആലുവയില്‍

ആലവുയില്‍ സ്‌പൈഡര്‍ പോലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് സംഘത്തിലേയ്ക്ക് പോലീസ് എത്തിയത്.

തട്ടുകടയില്‍ ഗുണ്ടകള്‍ക്കൊപ്പം

തട്ടുകടയില്‍ ഗുണ്ടകള്‍ക്കൊപ്പം

സംഘാംഗങ്ങളെ അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് പതിനാറ് വയസ്സുകാരിയ പെണ്‍കുട്ടി ഗുണ്ടകള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിയ്ക്കുന്നതായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പരുങ്ങി.

കാമുകിയോ?

കാമുകിയോ?

കാമുകിയാണെന്നും സുഹൃത്താണെന്നും ഒക്കെയാണ് പെണ്‍കുട്ടിയെ കുറിച്ച് സംഘാംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന്റെ കിടപ്പ് പോലീസിന് പിടികിട്ടി.

പീഡിപ്പിയ്ക്കപ്പെട്ടു?

പീഡിപ്പിയ്ക്കപ്പെട്ടു?

പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.

കാണാനില്ല

കാണാനില്ല

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മകളെ കാണാനുണ്ടായിരുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് പോലീസി് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കസ്റ്റഡിയിലും വെല്ലുവിളി

കസ്റ്റഡിയിലും വെല്ലുവിളി

നാല് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഈ സമയത്താണ് ഭായി നസീറിന്റെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+