വനിതാ കോളേജ് പ്രിന്‍സിപ്പാലിന് ശവക്കല്ലറയും റീത്തും ഒരുക്കിയ വിദ്യാര്‍ത്ഥികള്‍ കെണിയിൽ: സംഭവം?
പാലക്കാട്: വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം പ്രതീകാത്മകായി ശവക്കല്ലറ ഒരുക്കിയ സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എഫ്‌ഐയും ഇടത് അധ്യാപക സംഘടനയുമാണ് സംഭവത്തിന് പിന്നിലെന്ന് കോളേജ് പ്രിന്‍സിപ്പാലായിരുന്നു ഡോ. പിഎന്‍ സരസു ആരോപിച്ചു.
മാര്‍ച്ച് 31 ആണ് കേസിനാസ്പദമായ സംഭവം. പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാലായിരുന്ന ഡോ. പിഎന്‍ സരസു വിരമിക്കുന്ന ദിവസം ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി ശവക്കല്ലറയും റീത്തും ഉണ്ടാക്കി അപമാനിക്കുകായായിരുന്നു. ക്യാംപസിനകത്തു തന്നെയാണ് സംഭവം അരങ്ങേറിയത്.

26 വര്‍ഷത്തിലേറെ വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപകയും കഴിഞ്ഞ ഒരു വര്‍ഷമായി പ്രിന്‍സിപ്പാലുമായിരുന്നു ഇവര്‍. കോളേജില്‍ ശക്തമായ നിലപാട് എടുത്തതാണ് പലരെയും ചൊടിപ്പിച്ചതെന്ന് അധ്യാപിക പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തത്. പരാതിയില്‍ പറയുന്നവരെല്ലാം എസ് എഫ് ഐ പ്രവര്‍ത്തകരാണ്.
ഇതേ സമയം നേരത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. എന്നാല്‍ സംഭവത്തെ അപലപിച്ച് ഒേേട്ടറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതേ സമയം റീത്ത് വച്ച സംഭവത്തില്‍ എസ് എഫ് ഐക്കാര്‍ക്ക് ബന്ധമില്ലെന്ന് ജില്ലാ ഘടകം വ്യക്തമാക്കി.












Click it and Unblock the Notifications