പട്ടിക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടി, പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കോവളത്ത് വിദ്യാര്‍ഥികള്‍ പട്ടിക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. കോവളത്തുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ ചില ആണ്‍കുട്ടികള്‍ ചേര്‍ന്ന് അഞ്ച് പട്ടികുട്ടികളെ കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പരാതി ലഭിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ടിലെ തന്നെ വിദ്യാര്‍ഥിനികളാണ് സഹപാഠികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പട്ടിക്കുഞ്ഞുങ്ങളെ കൊന്ന സംഭവം വിദ്യാര്‍ഥിനികള്‍ ബാംഗ്ലൂരിലെ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷനെ അറിയിക്കുകയായിരുന്നു.

സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. പട്ടിക്കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു .












Click it and Unblock the Notifications