ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്: തട്ടിപ്പിനിരയായവർ വേറെയും, വലയിൽ വീണവരിൽ റിസപ്ഷനിസ്റ്റും!!
കൊച്ചി: സിനിമാ നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഇതേ സംഘം സിനിമാ രംഗത്തുള്ളവർക്ക് പുറമേ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിൽ ഇവന്റ് മാനേജ്മെന്റ് സംഘങ്ങളും റിസ്പ്ഷനിസ്റ്റുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെക്കുറിച്ച് നിരവധി പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും ഡിസിപി ജി പൂങ്കുഴലിയാണ് വ്യക്തമാക്കിയത്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപത്രി ഷെരീഫ് ഉൾപ്പെടെ ഏഴ് പേരാണ് പരാതി നൽകി ദിവസങ്ങൾക്കം അറസ്റ്റിലായിട്ടുള്ളത്. ചൊവ്വാഴ്ച അറസ്റ്റിലായ നാല് തൃശ്ശൂർ സ്വദേശികൾക്ക് പുറമേ അഞ്ചാം പ്രതി വെള്ളിയാഴ്ച കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യിരുന്നു. ചൊവ്വാഴ്ചയും രണ്ടുപേർ അറസ്റ്റിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മുഖ്യപ്രതിയായ ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തമിഴ്നാട്ടിലും തൃശൂരിലുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇയാൾ തൃശ്ശൂരിൽ നിന്നാണ് അറസ്റ്റിലായത്.

കേസിൽ അറസ്റ്റിലായ പ്രതികളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഷെരീഫും റഫീക്കുമാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളാണ് കേസ് അന്വേഷിച്ചുവരുന്നത്. ഹൈദരാബാദിലുള്ള ഷംനാ കാസിം തിരിച്ചെത്തുന്നതോടെ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഷംനയ്ക്ക് പുറമേ മറ്റൊരു നടിയും മോഡലും ഉൾപ്പെടെ നിരവധി പെൺകുട്ടികളാണ് ഇതേ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോലീസിൽ പരാതി നൽകിയത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികളുമായി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
Recommended Video













Click it and Unblock the Notifications