കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയമോഹൻ തമ്പി കൊലപാതകം: അശ്വിൻ മദ്യത്തിന് അടിമ: അച്ഛൻ മരിച്ച് ദുർഗന്ധം വമിച്ചിട്ടും അറിഞ്ഞില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്തിരുന്ന അശ്വിൻ ജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തിയതോടെയാണ് ജയമോഹൻ തമ്പിയും മകനുമായുള്ള കലഹം ആരംഭിക്കുന്നത്. പണത്തെച്ചൊല്ലിയും വാഹനത്തെച്ചൊല്ലിയുമുള്ള തർക്കങ്ങളാണ് മുൻ രഞ്ജി ക്രിക്കറ്റ് താരത്തിന്റെ കൊലപാതകത്തിൽ എത്തിനിൽക്കുന്നതും. തിങ്കളാഴ്ചയാണ് ജയമോഹൻ തമ്പിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകർ വീടിന് മുകളിലെ താമസക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് ജയമോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുസ്ലിം വിദ്യാര്‍ഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണംമുസ്ലിം വിദ്യാര്‍ഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം

നിർണായക മൊഴി

നിർണായക മൊഴി

കൊലപാതകം നടക്കുന്നതിന് മുമ്പുള്ള തുടർച്ചയായ പത്തുദിവസത്തോളം അച്ഛനും മദ്യലഹരിയിലാണെന്നാണ് അശ്വിൻ പോലീസിന് നൽകിയ മൊഴി. സംഭവം നടക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അശ്വിൻ വെളിപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച തന്നെ ജയമോഹൻ മരിച്ചിട്ടുണ്ടെന്നാണ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ അച്ഛനെ കൊലപ്പെടുത്തിയ ശേഷവും പുറത്തുപോയി മദ്യം വാങ്ങിക്കൊണ്ടുവന്ന ശേഷം അശ്വിൻ മദ്യപിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെയായിരുന്നു സ്ഥിതിയെന്നാണ് വിവരം.

 മരിച്ചത് പോലും തിരിച്ചറിഞ്ഞില്ല

മരിച്ചത് പോലും തിരിച്ചറിഞ്ഞില്ല


ജയമോഹൻ തമ്പിയും അശ്വിനും തമ്മിലുണ്ടായ തർക്കത്തിനിടെ പരിക്കേറ്റ തമ്പിയെ സിറ്റൌട്ടിൽ നിന്ന് ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് അശ്വിനാണ്. എന്നാൽ മദ്യലഹരിയിൽ കഴിഞ്ഞിരുന്ന അശ്വിൻ ജയമോഹൻ തമ്പി മരിച്ച് മുറിയിൽ നിന്ന് ദുർഗന്ധം പുറത്തുവന്നിട്ടും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അശ്വിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യുന്ന സമയത്തും ഇയാൾ മദ്യലഹരിയിൽ തന്നെ ആയിരുന്നു. എന്നാൽ മൃതദേഹം കണ്ടെടുക്കുന്ന സമയത്തും അശ്വിൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

 രണ്ട് വർഷം

രണ്ട് വർഷം

രണ്ട് വർഷം മുമ്പാണ് ജയമോഹൻ തമ്പിയുടെ ഭാര്യ മരണമടയുന്നത്. ഇതോടെ ഇദ്ദേഹം മദ്യത്തിന് അടിമയാവുകയായിരുന്നു. പലപ്പോഴും വീട്ടിൽ വെച്ച് അച്ഛനും മകനും ഒരുമിച്ച് മദ്യപിക്കാറുമുണ്ട്. വിവാഹിതനായി അശ്വിന്റെ ഭാര്യ ഇയാൾക്കൊപ്പമല്ല താമസിക്കുന്നത്. ജയമോഹൻ തമ്പിയുടെ എടിഎം കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവയെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുള്ളത്. പരസ്പരം അടിയുണ്ടാക്കി മുറിയിൽ പൂട്ടിയിടാറുണ്ടെന്നും കഴിഞ്ഞ ഒന്നരവർഷത്തോളമായി വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും വീട്ടുജോലിക്കാരി വ്യക്തമാക്കിയിരുന്നു.

അമിത മദ്യപാനം

അമിത മദ്യപാനം


അമിത മദ്യപാനം മൂലം അശ്വിനെ നേരത്തെ ലഹരി മുക്ത കേന്ദ്രത്തിലെത്തിച്ചിരുന്നുവെന്നും ഫലമുണ്ടായില്ലെന്നാണ് വിവരം. ഇയാളെ പലപ്പോഴും ബന്ധുക്കൾ വീട്ടിനുള്ളിൽ പൂട്ടിയിരുന്നതായും വിവരമുണ്ട്. അതേ സമയം അമിത മദ്യപാനം മൂലമാണ് വിദേശത്ത് ജോലിയുണ്ടായിരുന്ന അശ്വിന് ജോലി നഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്.

 ഉപകരണങ്ങൾക്ക് തകരാർ

ഉപകരണങ്ങൾക്ക് തകരാർ

ശനിയാഴ്ച രാവിലെ 11 മണിയോടെ ജയമോഹൻ തമ്പിയുടെ സുഹൃത്താണ് മദ്യം വാങ്ങി നൽകിയത്. അശ്വിന്റെ കയ്യിൽ നിന്നാണ് ഇതിനുള്ള പണം വാങ്ങിയത്. മദ്യപിച്ച ശേഷം ഇരുവരും തർക്കമുണ്ടാകുകയും പണം ചോദിച്ചപ്പോൾ അശ്വിൻ നൽകാതായതോടെ ജയമോഹൻ തന്റെ കാർഡുകൾ തിരിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രകോപിതനായ അശ്വിൻ ജയമോഹനെ ചുവരിനോട് ചേർത്ത് നിർത്തി മൂക്കിനിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ തമ്പിയുടെ മൂക്കിൽ പൊട്ടലും ചതവും ഏറ്റിട്ടുണ്ട്. നെറ്റിയിലും പരിക്കേറ്റിരുന്നു. ബോധം നഷ്ടപ്പെട്ട തമ്പിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണം സംഭവിയ്ക്കാൻ ഇടയാക്കിയത്.

 വലിച്ചിഴച്ച് കൊണ്ടുപോയി

വലിച്ചിഴച്ച് കൊണ്ടുപോയി


സിറ്റൌട്ടിൽ വീണ തമ്പിയെ അശ്വിൻ വലിച്ചിഴച്ചാണ് ഹാളിലെത്തിച്ചത്. തമ്പി വീണുകിടക്കുന്നതും അകത്തെ ഹാളിലേക്ക് അശ്വിൻ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും അയൽവാസികളിൽ ചിലർ കണ്ടിരുന്നു. ജയമോഹൻ തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ പോലീസ് അശ്വിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്ത് ഉടൻ വിട്ടയച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ അശ്വിൻ കുറ്റം സമ്മതിക്കുകയും ചെയ്തു.

പുറത്തറിയുന്നത് തിങ്കളാഴ്ച

പുറത്തറിയുന്നത് തിങ്കളാഴ്ച

ജയമോഹന്റെ വീട്ടിൽ മാലിന്യം ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തിയതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വീടുനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് മുകളിലുള്ള വീട്ടുകാരെ കുടുംബശ്രീ പ്രവർത്തകർ വിവരമറിയിക്കുന്നത്. തുടർന്ന് ജനൽ തുറന്ന് പരിശോധിച്ചതോടെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇദ്ദേഹത്തെ കണ്ടിരുന്നുവെന്നാണ് കുടുംബശ്രീ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. തിങ്കാഴ്ച മാത്രമാണ് ജയമോഹൻ മരിച്ച വിവരം പുറത്തറിയുന്നത്.

 മരണകാരണം തലയ്ക്കേണ്ട അടി

മരണകാരണം തലയ്ക്കേണ്ട അടി


തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൂക്കിലും നെറ്റിയിലും മുറിവുകളുമേറ്റിട്ടുണ്ട്. ശനിയാഴ്ച അച്ഛനും ചേർന്ന് മദ്യപിക്കുന്നതിനിടെ അശ്വിൻ എടിഎം കാർഡ് ചോദിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകൻ പിടിച്ച് തള്ളിയതോടെ ഏറ്റ മുറിവാണ് മരണകാരണമായിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. സിറ്റ് ഔട്ടിൽ വെച്ചാണ് സംഭവം. തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ അശ്വിൻ വലിച്ചിഴച്ച് ഹാളിലേക്ക് കിടത്തുകയായിരുന്നു. മദ്യപിക്കാനെത്തിയ അയൽവാസിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

English summary
Police Reveals Delay in Reaching Hospital Is The Reason Behind Jayamohan Thampi's Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X