കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംനയിൽ നിന്ന് തട്ടാൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപ: വരനെന്ന പേരിൽ കാണിച്ചത് ടിക്ടോക് താരത്തിന്റെ ഫോട്ടോ

Google Oneindia Malayalam News

കൊച്ചി: സിനിമാനടി ഷംന കാസിമിൽ നിന്ന് വിവാഹാലോചനയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഷംനയുടെ അമ്മയുടെ പരാതിയിൽ കേസടുത്ത മരട് പോലീസ് പ്രതികളായ നാല് പേരെയും പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രതികൾ പരിചയപ്പെടുത്തിയതെന്നും ഷംന കാസിം പറയുന്നു. തൃശ്ശൂർ സ്വദേശികളാണ് നാല് പേരാണ് ചൊവ്വാഴ്ച അറസ്റ്റിലായിട്ടുള്ളത്.

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

 'വരൻ' രണ്ട് കുട്ടികളുടെ പിതാവ്

'വരൻ' രണ്ട് കുട്ടികളുടെ പിതാവ്

ഷംനയെ വിവാഹം കഴിക്കാനെന്ന പേരിലെത്തിയ അനവർ വാടാനപ്പള്ളി സ്വദേശിയാണ്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പരിചയപ്പെട്ട ദിവസം ഇവർ പണം ആവശ്യപ്പെട്ടതോടെയാണ് നടിയ്ക്ക് സംശയം തോന്നുന്നത്. ഷംനയിൽ നിന്ന് പത്ത് ലക്ഷം രൂപയോളം കൈക്കലാക്കാനാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഈ സംഘത്തെക്കുറിച്ച് സംശയം തോന്നിയതോടെ പിതാവ് അന്വേഷണം നടത്തിയതോടെ ഇവർ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

കൊല്ലുമെന്നും ഭീഷണി

കൊല്ലുമെന്നും ഭീഷണി

ഷംനയിൽ നിന്ന് പണം ആവശ്യപ്പെട്ട സംഘം തുക നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്ത് അപമാനിക്കുമെന്നും നടിയുടെ കരിയർ നശിപ്പിക്കുമെന്നുമായിരുന്നു ഈ സംഘത്തിന്റെ ഭീഷണി. ഒരു ലക്ഷം രൂപയും സംഘം നടിയുടെ കുടുംബത്തിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹ ആലോചനയുമായെത്തിയ സംഘം വീടും പരിസരവും ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നടി ഇവർക്ക് പണം നൽകാൻ തയ്യാറായില്ല.

നാല് തൃശ്ശൂർ സ്വദേശികൾ

നാല് തൃശ്ശൂർ സ്വദേശികൾ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam
 പണം ചോദിച്ചു

പണം ചോദിച്ചു


ഷംനയെ പെണ്ണുകാണാൻ വരനായി എത്തിയ യുവാവ് കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. ബിസിനസ് ആവശ്യത്തിന് എന്ന പേരിലാണ് സംഘം പണം ആവശ്യപ്പെട്ടത്. ഇതോടെ നേരെ മരട് പോലീസിൽ പരാതി നൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കാസർഗോട്ടെ വരന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതും സാധ്യമല്ലായിരുന്നു. മറ്റാരും ഇത്തരത്തിലൊരു തട്ടിപ്പിന് ഇരയാകരുതെന്ന് കരുതിയാണ് പോലീസിനെ സമീപിച്ച് പരാതി നൽകിയതെന്നാണ് നടി സാക്ഷ്യപ്പെടുത്തുന്ന്.

 നടിയും മോഡലും തട്ടിപ്പിന്റെ ഇര?

നടിയും മോഡലും തട്ടിപ്പിന്റെ ഇര?

ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഘം നേരത്തെ നടിയെയും മോഡലിനെയും തട്ടിപ്പ് പണം കൈക്കലാക്കിയെന്ന് വിവരം. ഒരാളിൽ നിന്ന് 10000 രൂപയും രണ്ടാമത്തെയാളിൽ നിന്ന് സ്വർണ്ണമാലയും കൈക്കലാക്കിയതായി പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പിനിരയാവർ പ്രതികൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

മൂന്ന് പേർക്കായി പോലീസ്

മൂന്ന് പേർക്കായി പോലീസ്

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാല് പേർ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായവരുടെ ഫോട്ടോ പുറത്തുവന്നതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി മരട് പോലീസിനെ സമീപിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അമ്മയുടെ പിന്തുണ

അമ്മയുടെ പിന്തുണ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ നാല് അറസ്റ്റിലായതോടെ നടിയ്ക്ക് പിന്തുണ നൽകുമെന്ന് താരസംഘടന അമ്മ അറിയിച്ചിട്ടുണ്ട്. നിയമ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഷംന കാസിമില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ കണക്കുകൂട്ടലെന്നാണ് പോലീസ് നൽകുന്ന വിവരം.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണം സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കാണ് അന്വേഷണത്തിന്റെ ചുമതല. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

English summary
Police reveals details about controversy on Actress Shamna Kasim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X