കൊച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി മൂന്ന് മാസം ഗർഭിണി: വിവരം പുറത്തറിഞ്ഞത് കൌൺസിലിംഗിൽ
കൊച്ചി: കൊച്ചിയിൽ 14കാരിയെ അതിഥി തൊഴിലാളികൾ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടബലാത്സംഗത്തിനിരയായ എട്ടാംക്ലാസുകാരി ഒന്നരമാസം ഗർഭിണിയാണെന്നാണ് അധികൃതർ നൽകുന്ന വിവരം. അമ്മ മരിച്ച പെൺകുട്ടി ബന്ധുക്കളുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ വീട്ടിൽ ബന്ധുക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
വിഷാദരോഗത്തിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ പെൺകുട്ടിയെ കൌൺസിലിംഗിനെ വിധേയമാക്കിയതോടെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിവരം പുറത്തറിയുന്നത്. ഇതോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. ഇതോടെ പോക്സോ കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേരളം വിട്ട പ്രതികളെ കണ്ടെത്താൻ യുപി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

Recommended Video
ഇക്കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ ആദ്യം ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത്. പെൺകുട്ടിയെ നിർബന്ധപൂർവ്വം പലയിടങ്ങളിലും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളായിരുന്ന ഇവർ തൊഴിലാളികളായിരുന്ന ഇവർ പെൺകുട്ടിയുടെ വീടിന് സമീപത്ത് തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. പെൺകുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് സംഘം അതിക്രമത്തിന് ഇരയാക്കിയത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ കൌൺസിലിംഗ് വിധേമാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി, എന്നിവിടങ്ങളിലെത്തിച്ച് പെൺകുട്ടിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.
ഇതിനിടെ കാസർഗോഡ് 15 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രണ്ട് പേർ ചേർന്ന് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 2019 സെപ്തംബറിലും 2020 ഫെബ്രുവരിയിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ വിവരം. വീടിനടുത്ത് പണിക്കെത്തിയ യുവാവും അയൽക്കാരനുമാണ് പോക്സോ കേസിലെ കേസിലെ പ്രതികളെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പ്രാഥമിക വിവരം. നേരത്തെ നീലേശ്വരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. ഇതിനിടെയാണ് പുതിയ സംഭവം കൂടി പുറത്തുവരുന്നത്.












Click it and Unblock the Notifications