Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് ബന്ധം: നദീറിനെ കേസില്‍നിന്ന് ഒഴിവാക്കുമ്പോള്‍ വെളിവാകുന്നത് പോലീസിന്റെ അപരിഷ്കൃത ബോധം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് കേസെടുത്ത നദീറിനെ പൊലീസ് തന്നെ കുറ്റവിമുക്തമാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് കേരളത്തിലെ നിയമവാഴ്ച സംബന്ധിച്ച പൊള്ളയായ അവകാശവാദങ്ങള്‍. ഏതു പൊലീസുകാരന്‍ വിചാരിച്ചാലും ആരെയും അറസ്റ്റു ചെയ്യാമെന്നും വര്‍ങ്ങളോളം പീഡിപ്പിക്കാമെന്നുമാണ് ഇപ്പോഴും സ്ഥിതി. നദീര്‍ എന്ന വ്യക്തി ഇതിനെതിരെ നിരന്തരം കോടതി വ്യവഹാരങ്ങളുമായി നടന്നതുകൊണ്ടാണ് ഇപ്പോള്‍ പൊലീസ് അയാളെ ഒഴിവാക്കി കൈകഴുകിയത്. ഇല്ലായിരുന്നെങ്കില്‍ മാവോയിസ്റ്റ് ചാപ്പകുത്തി എപ്പോഴും അകത്തുപോകാം എന്ന നിലയിലായിരുന്നു നദീര്‍. ഒരാള്‍ കുറ്റവാളിയാണെന്ന് പൂര്‍ണബോധ്യം ഉണ്ടായെങ്കിലേ കേസെടുക്കാവൂ എന്നാണ് നിയമം. ഇവിടെ കേസ് നമ്മള്‍ നിര്‍ബാധം ചാര്‍ത്തും, കുറ്റവാളിയല്ല എന്നു നിങ്ങള്‍ തെളിയിച്ചോളൂ എന്നതാണ് പൊലീസ് നയമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കണ്ണൂരിലെ ആറളം ഫാമില്‍ തോക്കുധാരികളായ മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നിന്ന് കോഴിക്കോട് ബാലുശേരി സ്വദേശി നദീറിനെ ഒഴിവാക്കിയതായി കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറിയിക്കുകയായിരുന്നു. അത് വെറുതെ ഇങ്ങോട്ട് അറിയിച്ചതല്ല, നദീര്‍ വിവരാവകാശപ്രകാരം എഴുതിച്ചോദിച്ചപ്പോള്‍ പറഞ്ഞു എന്നു മാത്രം. നദീറിനെ യു എ പി എ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതായും കേസന്വേഷിക്കുന്ന ഐഎസ്‌ഐടി ഡെപ്യൂട്ടി സൂപ്രണ്ട് നദീറിന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

nadeer

ഇതോടെ കേസില്‍ പൊലീസിന്റെ വീഴ്ച വ്യക്തമായിരിക്കയാണ്. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി വൈ എസ് പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ് തന്റെ പേര് വരാന്‍ കാരണമെന്ന് നദീര്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും വിവരാവകാശ പ്രകാരം പൊലീസില്‍ നിന്ന് മറുപടി ലഭിച്ചതായി നദീര്‍ പറയുന്നു.

ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്‌തെന്നായിരുന്നു കേസ്. സുന്ദരി, കന്യാകുമാരി, സി പി മൊയ്തീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കോളനിയില്‍ എത്തിയതെന്നും ഇവര്‍ക്കൊപ്പം നദീറുണ്ടായിരുന്നെന്നും നദീറിനെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞിരുന്നെന്നും പൊലിസ് പറഞ്ഞിരുന്നു. യുഎപിഎ അടക്കം വിവിധ നിയമങ്ങള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനെതിരെ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+