കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാം രണ്ട് നമുക്ക് രണ്ട്'.. ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ പോലീസിന്‍റെ പുതിയ ചാലഞ്ച്

Google Oneindia Malayalam News

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിന് പിന്നാലെ പുതിയ ചാലഞ്ചുമായി കേരള പോലീസ്. പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയക്കൂവെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല ഫോട്ടോകള്‍ കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമെന്നും പോസ്റ്റില്‍ വാഗ്ദാനമുണ്ട്.

 helmetnew-

'നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരൂ..മികച്ച ചിത്രങ്ങൾ ഞങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ചിത്രങ്ങൾ, വിവരങ്ങൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക.NB:വാഹനം നിർത്തിയ ശേഷം ഫോട്ടോ എടുത്താൽ മതി, എന്നാണ് പോസ്റ്റ്. എന്തായാലും നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായിട്ടുണ്ട്. നിരവധി പേര്‍ അയച്ച് നല്‍കിയ ഫോട്ടോകള്‍ കമന്‍റായി പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് ഡിസംബര്‍ 1 മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു.

രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകും. എന്നാൽ പരിശോധന ഉടന്‍ കർശനമാക്കുമെന്നും സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.

English summary
police's new helmet challenge post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X