ആ കള്ളന്‍ കപ്പലില്‍ തന്നെ; ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വച്ച മോഷ്ടാവ് കോടതിയിലെ ഉദ്യോഗസ്ഥന്‍. 2020 ലെ സീനിയര്‍ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് വകുപ്പുതല പോലീസ് അന്വേഷണത്തില്‍ കണ്ടെത്തയിരിക്കുന്നത്.
110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നന്നത് അന്വേഷിക്കും.
സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി.

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍
കോടതിയിലേക്ക് എത്തിയ സ്വര്‍ണമാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പോലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നുകയും ഇത് അപ്രൈസലിനെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു. പരിശോധനയിലാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ചതായി വ്യക്തമായത്.
2018 - 2020 വരെ ലോക്കറിലേക്ക് എത്തിയ സ്വര്‍ണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്റെ കസ്റ്റോഡിയന്‍ സീനിയര്‍ സൂപ്രണ്ടുമാരാണ്.
സീനിയര്‍ സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം അറിയാവുന്ന മറ്റോരാ ആണ് സ്വര്‍ണം എടുത്തിരിക്കുന്നതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.
2017 മുതല്‍ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതല്‍ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതം ആണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിനാല്‍ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications