യത്തിംഖാനയിലെ കുട്ടികളെ കടത്താന്‍ നീക്കം?
പാലക്കാട്: പട്‌ന-എറണാകുളം എക്‌സ്പ്രസില്‍ സംശയകരമായി രീതിയില്‍ കുട്ടികളെ കടത്താന്‍ ശ്രമം. 400 ഓളം കുട്ടികളെയാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് യത്തിംഖനായില്‍ പഠിയ്ക്കുന്ന കുട്ടികളാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. മൂന്നിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സംഘത്തിലേറെയും
കുട്ടികളില്‍ ചിലര്‍ മലയാളം പറയുന്നുണ്ട്. അവധിക്കാലത്ത് നാട്ടില്‍ പോയി മടങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുതിന്നര്‍വരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ആര്‍പിഎഫും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

കുട്ടികള്‍ പഠിയ്ക്കുന്നുവെന്ന് പറയുന്ന കോഴിക്കോട്ടെ യത്തീംഖാനയെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കുട്ടികള്‍ക്കൊപ്പം 50 ഓളം മുതിര്‍ന്നവരും ട്രെയിനില്‍ ഉണ്ടായിരുന്നു.
ട്രെയിന്‍ ഒലവക്കാട് സ്‌റ്റേഷനിലെത്തിയപ്പോളാണ് കുട്ടികളെ കണ്ടെത്തിയത, മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം












Click it and Unblock the Notifications