കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം പ്രതി ബോബി തന്നെ, പ്രതിയാക്കാതെ പോലീസിന്റെ മലക്കം മറിച്ചില്‍

  • By Aiswarya
Google Oneindia Malayalam News

തിരൂർ :ബോബി ചെമ്മണ്ണൂര്‍ ജൂവല്ലറിയ്ക്ക് മുന്‍പില്‍ ഉപഭോക്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിരേ കേസെടുക്കും എന്ന് പറഞ്ഞ പോലീസ് കാലുമാറി. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞത് സ്ഥാപനത്തിനെതിരേയുള്ള കേസാകുമ്പോള്‍ സ്വാഭാവികമായും ഉടമ ഒന്നാം പ്രതിയായിരിക്കുമെന്നാണ്.

കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടി ജൂവല്ലറി മേനേജര്‍ ഒന്നാം പ്രതിയായി മാറി. ജൂവല്ലറി ഉടമയായ ബോബി ചെമ്മണ്ണൂരിന്റെ പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല് മരിച്ച ഇസ്മയിലിന്റെ ബന്ധുക്കള്‍ക്ക് എഫ്.ഐ.ആറിന്റെ കോപ്പി നല്‍കാന്‍ പോലും തിരൂര്‍ പോലീസ് തയ്യാറായിട്ടില്ല.

bobby-chemmannur

ജൂവല്ലറി അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മകളുടെ ഭര്‍തൃവീട്ടിലെത്തി ജൂവല്ലറി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇസ്മയില്‍ ആത്മഹത്യ ചെയ്തത്.

മകളുടെ വിവാഹാവശ്യത്തിന് ജൂവല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണത്തിന്റെ പണം തിരികെ നല്‍കാന്‍ ഇസ്മയിലിന് കഴിഞ്ഞില്ല. തുടര്‍ന്ന് ജൂവല്ലറിക്കാര്‍ ഭീഷണിപ്പെടുത്തുകയും ഇസ്മയില്‍ ജൂവല്ലറിയ്ക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ന്യൂസ് മൊമെന്റ്‌സ്, ഇവാര്‍ത്ത തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനോട് തിരൂര്‍ സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍ കാരയില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ

English summary
police saves boby chemmannur from suicide cas, police windro the name of boby chemmannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X