ആളെ കൊല്ലുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും!ഡൗൺലോഡ് ചെയ്തത് 2000 പേർ!ചാവക്കാട് കടൽ തീരത്ത് കുട്ടികൾ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും പ്രചരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ടായിരത്തോളം പേർ ഈ ഗെയിം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രവാസികൾക്കും ഇനി വോട്ട് ചെയ്യാം! പറന്ന് നാട്ടിലെത്തേണ്ട, പകരം ആളെ ഏർപ്പാടാക്കിയാൽ മതി....

ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...

ബ്ലൂവെയ്ൽ ഗെയിം കേരളത്തിൽ പ്രചരിക്കുന്നത് സംബന്ധിച്ച് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകുന്ന വിവിധ ഏജൻസികളാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ ഏജൻസികളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. കുട്ടികളടക്കം നിരവധി പേർ ഗെയിം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ പതിനാലുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കാരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്..ഗുരുവായൂരിലെ 'തേപ്പ് പെട്ടി'യെന്ന് ട്രോളുന്നവർ അറിയാൻ...

രണ്ടായിരം പേർ...

രണ്ടായിരം പേർ...

കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയ്ൽ ഗെയിം ഇതിനകം രണ്ടായിരത്തോളം പേർ കേരളത്തിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഏജൻസികൾ...

ഏജൻസികൾ...

സംസ്ഥാനത്ത് ബ്ലൂവെയ്ൽ ഗെയിം വ്യാപകമായി പ്രചരിക്കുന്നത് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകുന്ന ഏജൻസികളാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

പാലക്കാട്ടെ നാലുകുട്ടികൾ...

പാലക്കാട്ടെ നാലുകുട്ടികൾ...

കഴിഞ്ഞ മാസം പാലക്കാട്ടെ നാലു സ്കൂൾ വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസിൽ കയറി ചാവക്കാട് കടൽ തീരത്ത് പോയിരുന്നു. ഇവർ കടൽത്തീരത്ത് പോയത് ബ്ലൂവെയ്ൽ ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ഫോണിൽ ഗെയിം...

ഫോണിൽ ഗെയിം...

പാലക്കാട് നിന്നും ചാവക്കാട്ടേക്ക് പോയ നാലു കുട്ടികളുടെയും മൊബൈൽ ഫോൺ രക്ഷിതാക്കൾ പരിശോധിച്ചപ്പോൾ ഈ ഗെയിം കളിച്ചിരുന്നതായും ബോധ്യപ്പെട്ടു.

രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം....

രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം....

ആളെ കൊല്ലുന്ന ഗെയിമായ ബ്ലൂവെയ്ൽ കേരളത്തിലും പ്രചരിക്കാൻ ആരംഭിച്ചതോടെ പോലീസ് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഫോണുകളിൽ ഈ ഗെയിം ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു....

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു....

കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ബ്ലൂവെയ്ൽ ചലഞ്ച് ഗെയിം. ഈ ഗെയിം കാരണം വിവിധ രാജ്യങ്ങളിലായി ഇതുവരെ 530 പേർ ജീവനൊടുക്കിയെന്നാണ് വിവരം.

Blue Whale challenge suspected In India
ഇന്ത്യയിലും...

ഇന്ത്യയിലും...

ലോകമെമ്പാടും കുട്ടികൾക്കിടയിൽ പ്രചരിക്കുന്ന ബ്ലുവെയ്ൽ ഇന്ത്യയിലെ കുട്ടികൾക്കിടയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിൽ കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ
പതിനാലുകാർ ഈ ഓണ്‍ലൈൻ ഗെയിമിന്റെ ഇരയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

English summary
police says that bluwhale game is spreading in kerala.
Please Wait while comments are loading...