മലയാളി യുവാക്കളെ മതംമാറ്റി യെമനിലേക്കയക്കുന്നു
കൊച്ചി: മലയാളികളായ യുവാക്കളെ മതംമാറ്റി യെമനിലേക്ക് അയക്കുന്ന സംഘം കൊച്ചിയില്‍. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിനാനിപുരം സ്വദേശിയായ വിമല്‍കുമാര്‍ എന്ന യുവാവിന്റെ തിരോധാനത്തോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. രണ്ട് മാസം മുമ്പാണ് വിമല്‍കുമാറിനെ കാണാതായത്.

മകനെ കാണാനില്ലെന്ന് കാണിച്ച് വിമല്‍കുമാറിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മതംമാറ്റി യെമനിലേക്ക് അയച്ചതായി വിവരം ലഭിച്ചത്. ഇസ്ലാമിക രാഷ്ട്രമാണ് യെമന്‍.
വിമല്‍കുമാറിനെ കലൂരിലുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് കോഴിക്കോട് വിമാനത്താവളം വഴി യെമനിലേക്ക് കടത്തി. വിമല്‍ കുമാറിന്റെ സുഹൃത്തായ സഹല്‍ ആണ് മതംമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇയാളെ പോലീസ് തിരയുകയാണ്.
കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച് യെമനിലേക്ക് കടത്തുന്ന സംഘം സജീവമാണെന്നാണ് സൂചനകള്‍. ഇവര്‍ ലക്ഷ്യമിടുന്നതെന്തെന്ന് വ്യക്തമല്ല. അടുത്തിടെ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തി യെമനിലേക്ക് അയച്ച ഒരാളെ അവിടെ നിന്ന് തിരിച്ചയച്ചിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
മതപരിവര്‍ത്തനത്തിന് ശേഷം അബ്ദുള്ള എന്ന പേര് സ്വീകരിച്ച അഖിലിനെയാണ് യെമന്‍ സര്‍ക്കാര്‍ തിരിച്ചയച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതൃഭൂമി പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications