കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണ വേളയിൽ പോലീസ് സുരക്ഷ? അട്ടിമറി ഭയം

Google Oneindia Malayalam News

കൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നടിയെ കൊച്ചിയില്‍ വെച്ച് ഒരു സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വാദം തുടങ്ങാനിരിക്കുകയാണ്. നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതിയായ കൂട്ടബലാത്സംഗക്കേസിന്റെ വിചാരണ കേരളം ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്.

പ്രതിപ്പട്ടികയില്‍ സിനിമാ താരം ഉണ്ടെന്നുള്ളത് മാത്രമല്ല, കേസിലെ സാക്ഷികളില്‍ ഭൂരിപക്ഷവും സിനിമാ രംഗത്ത് ഉള്ളവരാണ്. ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. അതിനിടെ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന വിവരവും പുറത്ത് വന്നിരിക്കുന്നു.

രാജ്യം നടുങ്ങിയ കേസ്

രാജ്യം നടുങ്ങിയ കേസ്

ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്നും സിനിമാജോലികള്‍ തീര്‍ത്ത് എറണാകുളത്തേക്ക് മടങ്ങുന്നതിനിടെ പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടിയെ ആക്രമിച്ചതെന്നും അത് നടന്‍ ദിലീപിന്റെ കൊട്ടേഷന്‍ ആണെന്നുമാണ് പോലീസ് കണ്ടെത്തല്‍. ആറ് മാസമെടുത്താണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പതിനൊന്ന് പേരുടെ പ്രതിപ്പട്ടികയില്‍ ദിലീപിന്റെ സ്ഥാനം എട്ടാമതാണ്.

ദിലീപ് എട്ടാം പ്രതി

ദിലീപ് എട്ടാം പ്രതി

കൂട്ടബലാത്സംഗവും തട്ടിക്കൊണ്ട് പോകലും അടക്കം ഗുരുതര കുറ്റങ്ങളാണ് ദിലീപിന്റെ പേരിലുള്ളത്. കേസില്‍ നടി മഞ്ജു വാര്യരാണ് പ്രധാന സാക്ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു അടക്കം 385 സാക്ഷികള്‍ കേസിലുണ്ട്. ഇവരില്‍ അന്‍പതോളം പേര്‍ സിനിമാ രംഗത്ത് നിന്നുള്ളവരാണ്. കേസിലെ മുഖ്യപ്രതിയായ ദിലീപ് സിനിമാ രംഗത്തെ ശക്തനാണ് എന്നത് കൊണ്ട് തന്നെ സാക്ഷിമൊഴികള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് പോലീസും പ്രോസിക്യൂഷനും ഭയക്കുന്നു.

മൊഴി അട്ടിമറിക്കപ്പെട്ടേക്കാം

മൊഴി അട്ടിമറിക്കപ്പെട്ടേക്കാം

കേസിലെ ചില സാക്ഷികള്‍ നേരത്തെ മൊഴി മാറ്റിയത് പോലീസിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. പോലീസിന് മുന്നില്‍ നല്‍കിയ മൊഴി തന്നെയാകുമോ സാക്ഷികള്‍ വിചാരണ വേളയില്‍ കോടതിക്ക് മുന്നില്‍ നല്‍കുക എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. കേസിന്റെ വിചാരണ വേളയില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് സുരക്ഷ നൽകും

പോലീസ് സുരക്ഷ നൽകും

സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആശങ്കയുടെ പുറത്താണ് സംരക്ഷണം ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്. നടിക്കും സാക്ഷികള്‍ക്കും സുരക്ഷ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോ സാക്ഷികളോ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷ ഏര്‍പ്പെടുത്തണം എന്ന് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

സാക്ഷി മൊഴി നിർണായകം

സാക്ഷി മൊഴി നിർണായകം

ക്രിമിനല്‍ നിയമ പ്രകാരം സാക്ഷികള്‍ ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണം നല്‍കേണ്ടതുണ്ട്. മഞ്ജു വാര്യരെ കൂടാതെ രമ്യ നമ്പീശന്‍, സംയുക്താ വര്‍മ്മ, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ എന്നിവരുടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്. ഇവര്‍ക്ക് വിചാരണ വേളയില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയേക്കും. നടിയെ ആക്രമിച്ച കേസില്‍ ഇവരുടെ മൊഴികള്‍ നിര്‍ണായകമാണ് എന്ന് പ്രോസിക്യൂഷനും പോലീസും വിലയിരുത്തുന്നു.

പോലീസിന്റെ തുറുപ്പ് ചീട്ട്

പോലീസിന്റെ തുറുപ്പ് ചീട്ട്

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യമാണ് എന്നാണ് പോലീസ് വാദം. തന്റെ കുടുംബജീവിതം തകര്‍ത്തതില്‍ നടിക്ക് പങ്കുള്ളതായി ദിലീപ് വിശ്വസിച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന് നടിയോട് ശത്രുത ഉണ്ടെന്ന് തെളിയിക്കാന്‍ പോലീസിന്റെ കയ്യിലുള്ള തുറപ്പ് ചീട്ടാണ് സിനിമാ താരങ്ങളുടെ സാക്ഷി മൊഴികള്‍. ദിലീപും നടിയും തമ്മിലുള്ള വഴക്കിനും മറ്റും സാക്ഷികളായിരുന്നവരും പോലീസിന്റെ സാക്ഷിപ്പട്ടികയിലുണ്ട്.

വനിതാ ജഡ്ജി വേണമെന്ന് ആവശ്യം

വനിതാ ജഡ്ജി വേണമെന്ന് ആവശ്യം

കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന ആവശ്യം നടി ഉന്നയിച്ചിരുന്നു.എന്നാലിത് കോടതി അംഗീകരിച്ചില്ല.മുഖ്യമന്ത്രിയോട് നടി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ സാധ്യതകള്‍ ആരാഞ്ഞ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. എന്നാല്‍ വനിതാ സെഷന്‍സ് ജഡ്ജിമാര്‍ കുറവാണ് എന്ന കാരണത്താല്‍ നടിയുടെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.
അതിന് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് നടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെട്ടേറ്റ് ബാബുവിന്റെ കഴുത്തറ്റു.. കൊന്നത് നാലംഗ സംഘം.. ഷമേജിന്റെ കൈ അറ്റ് തൂങ്ങി, പിന്നിൽ എട്ട് പേർവെട്ടേറ്റ് ബാബുവിന്റെ കഴുത്തറ്റു.. കൊന്നത് നാലംഗ സംഘം.. ഷമേജിന്റെ കൈ അറ്റ് തൂങ്ങി, പിന്നിൽ എട്ട് പേർ

ആരുമില്ലാത്ത നേരം ഷമിയുടെ വീട്ടിലേക്ക് ഹസിൻ ജഹാനെത്തി.. പൂട്ട് തകർത്ത് അകത്ത് കയറാനും ശ്രമം!ആരുമില്ലാത്ത നേരം ഷമിയുടെ വീട്ടിലേക്ക് ഹസിൻ ജഹാനെത്തി.. പൂട്ട് തകർത്ത് അകത്ത് കയറാനും ശ്രമം!

English summary
Actress Attack Case: Police protection for actress and witnesses during trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X