പള്‍സര്‍ സുനിയെ വിടാതെ പോലീസ്; എട്ടുദിവസം വിട്ടുകിട്ടണമെന്ന് കോടതിയില്‍
കൊച്ചി: 2011ല്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ചാവക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കണം. മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും അന്വേഷിക്കണം. ഇതിനെല്ലാം കൂടുതല്‍ സമയം വേണ്ടിവരും. അതിനാലാണ് എട്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്.
സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലാത്ത സംഭവത്തില്‍ തന്നെ കുടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സുനി പറഞ്ഞു.
2011ലെ കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഇവരെയെല്ലാം പോലീസ് തിരിച്ചറിയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. കാക്കനാട് ജയിലില്‍ എത്തിയാണ് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട നടിയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ജോണി സാഗരികയുടെ മൊഴിയുമെടുത്തു. ഇദ്ദേഹത്തിന്റെ സിനിമാ ചിത്രീകരണത്തിനിടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.












Click it and Unblock the Notifications