സ്വർണ്ണത്തെക്കാൾ വിലയേറിയ ലഹരിമരുന്ന് കേരളത്തിലും! സമ്പന്നരുടെ പെൺമക്കളടക്കം അടിമകൾ, യുവാവ് പിടിയിൽ
മെട്രോ നഗരങ്ങളിലെ നിശാ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് മെഥിലിന്‍ ഡയോക്സി ഫിനെതൈലാമിന്‍ എന്ന എഡിഎംഎ.
കോഴിക്കോട്: ഉയർന്ന വിലയുള്ള ലഹരിമരുന്നുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ബാലുശേരി കരുമല സ്വദേശി ശരത്തിനെയാണ് കൃത്രിമ ലഹരിമരുന്നായ എഡിഎംഎയുമായി എക്സൈസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ നിശാ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് മെഥിലിന്‍ ഡയോക്സി ഫിനെതൈലാമിന്‍ എന്ന എഡിഎംഎ. എൽഎസ്ഡി സ്റ്റാമ്പുകളെക്കാറും ഉയർന്ന വിലയുള്ള എഡിഎംഎ ഒരു തവണ ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും എന്നതാണ് പ്രത്യേകത. വൻ വിലയുള്ള എഡിഎംഎ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. കോഴിക്കോട് പിടിയിലായ യുവാവിൽ നിന്നും മൂന്നു ഗ്രാം എഡിഎംഎയാണ് കണ്ടെടുത്തത്.

വൻ വില...
ഗ്രാമിന് സ്വർണ്ണത്തെക്കാൾ വിലയേറിയ കൃത്രിമ ലഹരിമരുന്നായ എഡിഎംഎയ്ക്ക് വിപണിയിൽ വൻ ഡിമാൻഡാണെന്നാണ് റിപ്പോർട്ട്.

5000 രൂപ വരെ...
ഒരു ഗ്രാം എഡിഎംഎയ്ക്ക് 3000 രൂപ മുതൽ 5000 രൂപ വരെയാണ് വില. ഇത്രയധികം വിലയുണ്ടായിട്ടും യുവാക്കൾക്കിടയിൽ ഇത്തരം ലഹരിമരുന്നുകൾക്ക് പ്രിയമേറുകയാണ്.

കോഴിക്കോട്...
കോഴിക്കോട് ബാലുശേരി കരുമല സ്വദേശിയായ ശരത്തിൽ നിന്നും മൂന്നു ഗ്രാം എഡിഎംഎയാണ് എക്സൈസ് സംഘം കണ്ടെടുത്തത്.

ബെംഗളൂരുവിൽ നിന്നും...
ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ശരത്തിന് ലഹരിമരുന്ന് ലഭിച്ചത്. ബെംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കിടയിലും ഇത്തരം ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാണ്.

പെൺകുട്ടികളടക്കം...
മെട്രോ നഗരങ്ങളിലെ നിശാ പാർട്ടികളിൽ പങ്കെടുക്കുന്ന സമ്പന്ന കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളടക്കം എഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

വാട്സാപ്പും ഫേസ്ബുക്കും...
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമാണ് ഇത്തരം ലഹരി മരുന്നുകളുടെ വിൽപ്പന നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഇത്തരം ഗ്രൂപ്പുകൾ എക്സൈസ് അധികൃതരുടെ നിരീക്ഷണത്തിലാണ്.

റിമാൻഡിൽ...
മൂന്നു ഗ്രാം എഡിഎംഎയുമായി പിടിയിലായ ബാലുശേരി സ്വദേശി ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications