തളിപ്പറമ്പിൽ വൻ കുഴൽപ്പണവേട്ട; പോലീസ് പിടിച്ചെടുത്ത തുക കേട്ടാൽ ഞെട്ടും.....!!!
കണ്ണൂർ: തളിപ്പറമ്പിൽ വൻ കുഴൽപ്പണ വേട്ട. പുതിയപുരയില്‍ ഷാനവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ് പോലീസ് കുഴല്‍പ്പണം പിടിച്ചത്. ഇരുപത് ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഷാനവാസിന്റെ വീ്ടിൽ നിന്നും പിടിച്ചെടുത്തത്.
വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയ മലയാളി നായികമാര്‍; ചിലര്‍ക്ക് മതവും ജീവിതവും നഷ്ടപ്പെട്ടു!!
മലപ്പുറത്തു നിന്നുള്ളവരാണ് കുഴൽപ്പണം ഷാനവാസിന്റെ വീട്ടിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷാനവാസ് കുഴപ്പണ ഏജന്റാണെന്ന് പോലീസ് പറഞ്ഞു. 2000 രൂപയുടെ ഏഴ് ചെട്ടുകളും 500 രൂപയുടെ പന്ത്രണ്ട് കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്.

കിടപ്പുമുറിയിലെ കട്ടിലിനടിയിലായിരുന്നു ഷാനവാസ് പണം സൂക്ഷിച്ചത്. തളിപ്പറമ്പ് എസ്ഐ ബിനുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴൽപ്പണം പിടിച്ചെടുത്ത്. നേരത്തെ വിദേശത്തായിരുന്നു ഷാനവാസ്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.












Click it and Unblock the Notifications