കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി ലോറി പരിശോധിച്ച പോലീസ് ഞെട്ടി!ഒരു ലോഡ് സ്ഫോടകവസ്തുക്കൾ!ഉന്നതപോലീസ് ഉദ്യോഗസ്ഥർ മുത്തങ്ങയിലേക്ക്

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം പിടികൂടിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

സുൽത്താൻ ബത്തേരി: ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ലോഡ് സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. വയനാട് മുത്തങ്ങയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ നിറച്ച ലോറി പിടികൂടിയത്. ഉള്ളി ചാക്കുകൾക്കിടയിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..

കർണ്ണാടക രജിസ്ട്രേഷനുള്ള ലോറി സംശയത്തെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടർന്നാണ് ഉള്ളി ചാക്കുകൾക്കിടയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളുടെയും വെടിയുണ്ടകളുടെയും വൻശേഖരം കണ്ടെത്തിയത്.

lorry

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

ജലാറ്റിൻ സ്റ്റിക്കുകൾ, വെടിയുണ്ടകൾ, വെടിയുപ്പ്, തിരി തുടങ്ങിയവയാണ് ലോറിയിലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് വയനാട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ മുത്തങ്ങയിലെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ പിടികൂടിയതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

English summary
police seized explosives from muthanga,wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X