എന്ത് ചെയ്യണമെന്നറിയാതെ കള്ളനോട്ട് മാഫിയ; റോഡരികില്‍ ഉപേക്ഷിച്ചത് 2.58 ലക്ഷം രൂപ
പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ: ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ട് നിരോധിച്ചതോടെ കള്ളനോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് കള്ളനോട്ട് മാഫിയകള്‍. കള്ളനോട്ടുകള്‍ കത്തിച്ചെന്നും ഓടകളില്‍ ഒഴുക്കി കളഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ നിരവധിയായി വന്നുകൊണ്ടിരിക്കുകയാണ്.
തൊടുപുഴയില്‍ നിന്നാണ് കള്ളനോട്ടുകളെ കുറിച്ച് പുതുതായി വാര്‍ത്ത വന്നിരിക്കുന്നത്. പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് കള്ളനോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ആയിരം രൂപ നോട്ടുകളാണ് ചെറു കെട്ടുകളാക്കി ഉപേക്ഷിച്ചത്. യഥാര്‍ഥ നോട്ടുകളെ അപേക്ഷിച്ച് വ്യാജനോട്ടുകള്‍ക്ക് കട്ടി കൂടുതലുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎന്‍ സജിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ബാങ്കിലെത്തി കള്ളനോട്ടെന്ന് സ്ഥിരികരിച്ച ശേഷം നോട്ടുകള്‍ പീരുമേട് കോടതിയെ ഏല്‍പ്പിച്ചു.












Click it and Unblock the Notifications