കൊച്ചി പഴയ കൊച്ചിയല്ല! വീടിന്റെ ടെറസിൽ യുവതിയുടെ കഞ്ചാവ് കൃഷി! ചെടികൾ കണ്ട് പോലീസും ഞെട്ടി...
മേരിയുടെ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു.
കൊച്ചി: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂരിൽ വട്ടേക്കാട് റോഡിന് സമീപം താമസിക്കുന്ന മേരി ആൻ എന്ന യുവതിയെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ ടെറസിന് മുകളിൽ അഞ്ച് കഞ്ചാവ് ചെടികളാണ് മേരി ആൻ വളർത്തിയിരുന്നത്. മേരിയുടെ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേരിയുടെ വീടും പരിസരവും പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ടെറസിന് മുകളിൽ കണ്ടെത്തിയ അഞ്ച് കഞ്ചാവ് ചെടികളും ഒരാൾപൊക്കത്തോളം വളർന്നിരുന്നു. ഈ ചെടികൾ പിന്നീട് പോലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൊച്ചിയിലും പരിസരത്തും ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന മേരിയ്ക്ക് കഞ്ചാവ്-ലഹരി മാഫിയകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മേരിയോടൊപ്പം മറ്റൊരു യുവതി കൂടി കലൂരിലെ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.












Click it and Unblock the Notifications