കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി പഴയ കൊച്ചിയല്ല! വീടിന്റെ ടെറസിൽ യുവതിയുടെ കഞ്ചാവ് കൃഷി! ചെടികൾ കണ്ട് പോലീസും ഞെട്ടി...

മേരിയുടെ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു.

Google Oneindia Malayalam News

കൊച്ചി: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂരിൽ വട്ടേക്കാട് റോഡിന് സമീപം താമസിക്കുന്ന മേരി ആൻ എന്ന യുവതിയെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട! കാറിനുള്ളിൽ 60 കിലോ കഞ്ചാവ്... യുവതി അടക്കം മൂന്നു പേർ പിടിയിൽമലപ്പുറത്ത് വൻ കഞ്ചാവ് വേട്ട! കാറിനുള്ളിൽ 60 കിലോ കഞ്ചാവ്... യുവതി അടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ ടെറസിന് മുകളിൽ അഞ്ച് കഞ്ചാവ് ചെടികളാണ് മേരി ആൻ വളർത്തിയിരുന്നത്. മേരിയുടെ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേരിയുടെ വീടും പരിസരവും പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ganjademo

ടെറസിന് മുകളിൽ കണ്ടെത്തിയ അഞ്ച് കഞ്ചാവ് ചെടികളും ഒരാൾപൊക്കത്തോളം വളർന്നിരുന്നു. ഈ ചെടികൾ പിന്നീട് പോലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൊച്ചിയിലും പരിസരത്തും ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന മേരിയ്ക്ക് കഞ്ചാവ്-ലഹരി മാഫിയകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മേരിയോടൊപ്പം മറ്റൊരു യുവതി കൂടി കലൂരിലെ വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

കാട്ടുപോത്തിന്റെ ചാണകത്തിൽ മുളയ്ക്കുന്ന മാജിക്ക് മഷ്റൂം! കൂണിന്റെ ലഹരി തേടി യുവാക്കൾ മൂന്നാറിലേക്ക്കാട്ടുപോത്തിന്റെ ചാണകത്തിൽ മുളയ്ക്കുന്ന മാജിക്ക് മഷ്റൂം! കൂണിന്റെ ലഹരി തേടി യുവാക്കൾ മൂന്നാറിലേക്ക്

രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഡോർ തുറന്നില്ല! കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചത് ആത്മഹത്യയോ?രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഡോർ തുറന്നില്ല! കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചത് ആത്മഹത്യയോ?

English summary
police seized marijuana plants from kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X