Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലന്റെ ലാപ്‌ടോപ്പില്‍ ഉന്നതരുടെ 'ദൃശ്യങ്ങള്‍'? ആരാണ് ആ ഭരണകക്ഷി എംഎല്‍എ?

Posted by:
Updated: Friday, November 20, 2015, 11:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി/തിരുവനന്തപുരം: പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്റെ കൊച്ചിയിലെ ഫ്‌ലാറ്റ് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്തിരുന്നു. രാഹുല്‍ പശുപാലന്റെ ലാപ് ടോപ്പും പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആ ലാപ്‌ടോപ്പില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞെട്ടിപ്പിയ്ക്കുന്ന ഒരു പ്രചാരണവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഒരു ഭരണകക്ഷി എംഎല്‍എയുടെ ദൃശ്യങ്ങള്‍ രാഹുലിന്റെ ലാപ് ടോപ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നതാണ് അത്.

എംഎല്‍എ മാത്രമല്ല, സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും വ്യവസായ രംഗത്തെ പ്രമുഖരും എല്ലാം ഇതില്‍ പെട്ടേയ്ക്കുമെന്ന് പ്രചാരണമുണ്ട്.

രാഹുലിന്‌റെ ലാപ്‌ടോപ്പ്

രാഹുല്‍ പശുപാലന്റെ ലാപ് ടോപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാഹുലിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഈ ലാപ് ടോപ്പ് പിടിച്ചെടുത്തത്.

രശ്മിയുമൊത്ത്

രശ്മിയുമൊത്തുള്ള പല പ്രമുഖരുടേയും ദൃശ്യങ്ങള്‍ ഈ ലാപ് ടോപ്പില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്തെണെന്ന് പോലീസിന് മാത്രം അറിയാം.

ഭരണകക്ഷി എംഎല്‍എ

ഒരു പ്രമുഖ ഭരണ കക്ഷി എംഎല്‍എയും ഇതിലുണ്ടെന്ന് പ്രചാരണം ഉണ്ട്. രാഹുലും രശ്മിയും അടങ്ങുന്ന സംഘം സ്ഥിരമായി ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നു എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്ത.

രാഷ്ട്രീയക്കാര്‍, വ്യവസായികള്‍

സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഈ സംഘത്തില്‍ നിന്ന് സ്ത്രീകളേയും പെണ്‍കുട്ടികളേയും ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രചാരണം.

പ്രത്യേക ഫോള്‍ഡര്‍

രാഹുല്‍ പശുപാലന്റെ ലാപ് ടോപ്പില്‍ ഇടപാടുകാരുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പ്രത്യേക ഫോള്‍ഡര്‍ ആയി തന്നെ സൂക്ഷിച്ചിരുന്നതായാണ് വിവരം.

എല്ലാത്തിനും കണക്കുണ്ട്

ഇടപാടില്‍ ഏര്‍പ്പെട്ടവരുടെ ഫോണ്‍ നമ്പര്‍, പേര്, നല്‍കിയ പണം, കിട്ടാനുള്ള പണം തുടങ്ങി എല്ലാ വിവരങ്ങളും ഈ ഫോള്‍ഡറില്‍ ഉണ്ട്.

ബ്ലാക്ക് മെയ്‌ലിങ്

രാഹുലും രശ്മിയും ഇടപാടുകാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി ചില ആക്ഷേപങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതുവരെ ആരും പരാതിയുമായി വന്നിട്ടില്ല.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍

മോഡലിംഗ് രംഗത്തേയ്ക്ക് വരാന്‍ താത്പര്യമുള്ള പെണ്‍കുട്ടികളെ ഇവര്‍ പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാക്കിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു ഇതെന്നാണ് പറയുന്നത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത് എന്ന രീതിയിലാണ് എല്ലാ ദിവസവും വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഔദ്യോഗികമായി പല കാര്യങ്ങളും പോലീസ് പുറത്ത് പറയുന്നും ഇല്ല.

രാഷ്ട്രീയക്കാര്‍ ആദ്യമല്ല

ഇത്തരം കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടേയും വ്യസായികളുടേയും പേരുകള്‍ വരുന്നത് ആദ്യത്തെ സംഭവം അല്ല. മുമ്പ് സോളാര്‍ കേസിലും പിന്നീട് ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലും ഒക്കെ ഒരുപാട് കേട്ടിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ലെന്നതാണ് സത്യം.

Story first published:  Friday, November 20, 2015, 11:13 [IST]
English summary
Police seized Rahul Pasupalan's Laptop

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like