കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന് പോലീസ് നോട്ടീസ് നല്‍കി; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

Google Oneindia Malayalam News

കൊച്ചി: മുന്‍ എംഎല്‍എ പിസി ജോര്‍ജിന് വിദ്വേഷ പ്രസംഗ കേസില്‍ പോലീസ് നോട്ടീസ് നല്‍കി. പാലാരിവട്ടം പോലീസാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഹാജരാകണം എന്നാണ് നോട്ടീസിലെ ആവശ്യം. ഉച്ചയ്ക്ക് പിസി ജോര്‍ജ് പോലീസിന് മുമ്പാകെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹാജാരായാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനാണ് സാധ്യത. പിസി ജോര്‍ജിന് ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇടക്കാല ജാമ്യം വ്യാഴാഴ്ച വരെയാണ് അനുവദിച്ചത്. വ്യാഴാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

29

പിസി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രസംഗത്തില്‍ അതീവ ഗൗരവകരമായ കാര്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുകയും ചെയ്തു. പിസി ജോര്‍ജിനെതിരായ കേസില്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് കമ്മീഷണര്‍ എസ്എച്ച് നാഗരാജു വ്യക്തമാക്കി. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയപ്പോഴാണ് പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. കേസ് വ്യാഴാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. അതിനിടയില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദേശിച്ചു.

തുടര്‍ന്നാണ് പാലാരിവട്ടം പോലീസ് നോട്ടീസ് നല്‍കിയതും വിളിപ്പിച്ചതും. ഇന്ന് രണ്ടു മണിക്ക് പിസി ജോര്‍ജ് പോലീസ് സ്‌റ്റേഷനില്‍ എത്തുമെന്നാണ് വിവരം. ജില്ലാ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പിസി ജോര്‍ജിനെ പിടിക്കാന്‍ പോലീസ് പലയിടത്തും പരിശോധന നടത്തിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി.

നടിയുടെ നീക്കം ഫലം കണ്ടു; ദിലീപ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍, അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ലനടിയുടെ നീക്കം ഫലം കണ്ടു; ദിലീപ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍, അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

അതേസമയം, പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പണം അഭിഭാഷകന് കൈമാറിയ ബാങ്ക് രേഖ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ക്ഷേത്ര അധികൃതരും സ്ഥിരീകരിച്ചു. ഈ ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം രണ്ടാംതവണ നടത്തിയത്. ആദ്യ പ്രസംഗം നടത്തിയത് തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു. ഈ കേസില്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കുകയും ചെയ്തതാണ്. ജാമ്യ നിബന്ധന ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ പിന്നീട് കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

Recommended Video

cmsvideo
ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് | Oneindia Malayalam

പിസി ജോര്‍ജിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാകും തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി. ജാമ്യം റദ്ദാക്കിയാല്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകും. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയ സാഹചര്യത്തില്‍ തിരുവനന്തപുരം കോടതി എന്ത് വിധി പ്രസ്ഥാവിക്കുമെന്നതും വളരെ നിര്‍ണായകമാണ്.

English summary
Police Sent Notice to PC George in Vennala Speech Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X